വൈ.കെ. അൽമൊയ്യാദ് ആൻഡ് സൺസ് പാനസോണിക് എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ
text_fieldsമനാമ വൈ.കെ.എ ഗ്രൂപ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈ.കെ.എ ഗ്രൂപ് ചെയർമാൻ ഫാറൂഖ് അൽമൊയ്യാദ്, പാനസോണിക് മാർക്കറ്റിങ് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ
ഹിരോയുകി ഷിബുതാനി, പാനസോണിക് മിഡിലീസ്റ്റ് ഡയറക്ടർ ജോൺ ഹാർഡി, വൈ.കെ.എ.
ഡയറക്ടർ മുഹമ്മദ് അൽമോയ്യിദ്, വൈ.കെ.എ സി.ഇ.ഒ അലോക് ഗുപ്ത, വൈ.കെ.എ
ഇലക്ട്രോണിക്സ് ജനറൽ മാനേജർ പ്രദീപ് മത്യാസ് എന്നിവർ
മനാമ: പാനസോണിക് കൺസ്യൂമർ ഇലക്ട്രോണിക്സിന്റെ ബഹ്റൈനിലെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറാകാനുള്ള കരാറിൽ വൈ.കെ. അൽമൊയയാദ് ആൻഡ് സൺസ് ഒപ്പുവെച്ചു.
മനാമ വൈ.കെ.എ ഗ്രൂപ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈ.കെ.എ ഗ്രൂപ് ചെയർമാൻ ഫാറൂഖ് അൽമൊയ്യാദും പാനസോണിക് മാർക്കറ്റിങ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ ഹിരോയുകി ഷിബുതാനിയും കരാറിൽ ഒപ്പുവെച്ചു.
1918ൽ ജപ്പാനിൽ സ്ഥാപിതമായ പാനസോണിക് ഇലക്ട്രോണിക്സ് ഗൃഹോപകരണരംഗത്തെ മുൻനിര ആഗോള കമ്പനിയാണ്. വൈ.കെ.എയുടെ വിപുലമായ വിൽപനശൃംഖലയിലൂടെ ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് പാനസോണിക് ഉൽപന്നങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.