നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsമനാമ: സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം.
ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ്. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ അധികമാകാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ െഎ.ഡി കാർഡ് ഉണ്ടായിരിക്കണം.
ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം.എ, എം.എസ്സി, എം.കോം), പ്രഫഷനൽ കോഴ്സുകളായ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എച്ച്.എം.എസ്/ ബി.എ.എം.എസ്/ ബി.ഫാം / ബി.എസ്സി നഴ്സിങ്/ ബി.എസ്സി എം.എൽ.ടി/ എം.ബി.എ, എം.സി.എ/ എൻജിനീയറിങ്/ അഗ്രികൾച്ചർ/ വെറ്ററിനറി എന്നീ കോഴ്സുകൾ 2020 -21 അധ്യയനവർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്.പഠിക്കുന്ന കോഴ്സുകൾക്കുവേണ്ട യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിെൻറ അടിസ്ഥാനത്തിലാണ് ആനുകൂല്യം നൽകുക. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. അപേക്ഷ േഫാറം നോർക്ക റൂട്ട്സിെൻറ വെബ് സൈറ്റായ www.norkaroots.orgൽ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെൻറർ, തൈക്കാട്ട്, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ 2021 മാർച്ച് ആറിനകം ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.