Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ...

ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം

text_fields
bookmark_border
Labor Registration Program
cancel

ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ ചേ​രാ​ൻ (ഫ്ല​ക്സി വി​സ)​ആ​ദ്യം ചെ​യ്യേ​ണ്ട​ത് എ​ൽ.​എം.​ആ​ർ.​എ ര​ജി​സ്ട്രേ​ഷ​ൻ സ്റ്റാ​റ്റ​സി​ൽ പോ​യി സി.​പി.​ആ​ർ ന​മ്പ​ർ ന​ൽ​കി എ​ലി​ജി​ബി​ലി​റ്റി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. യോ​ഗ്യ​രാ​ണെ​ങ്കി​ൽ പ​ച്ച നി​റം കാ​ണി​ക്കും 33150150 യി​ൽ സി.​പി.​ആ​ർ ന​മ്പ​ർ എ​സ്.​എം.​എ​സ് ചെ​യ്താ​ലും നി​ങ്ങ​ൾ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് മ​റു​പ​ടി ല​ഭി​ക്കും. 17103103യി​ൽ കോ​ൾ ചെ​യ്ത് സി.​പി.​ആ​ർ ന​മ്പ​ർ പ​റ​ഞ്ഞാ​ലും മ​റു​പ​ടി ല​ഭി​ക്കും. ഇ​ത് മൂ​ന്നു​മ​ല്ലെ​ങ്കി​ൽ www.lmra.bh എ​ന്ന സൈ​റ്റി​ൽ ക​യ​റി expat പോ​ർ​ട്ട​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ക. സി.​പി.​ആ​ർ ന​മ്പ​റും പാ​സ്​​പോ​ർ​ട്ട് എ​ക്സ്പ​യ​റി ഡേ​റ്റും കൊ​ടു​ക്കു​ക.

അ​പ്പോ​ൾ യോ​ഗ്യ​ത ഉ​ണ്ടോ എ​ന്ന് കാ​ണി​ക്കും. അ​തി​നു​ശേ​ഷം ഓ​ൺ​ലൈ​നാ​യോ എ​ൽ.​എം.​ആ​ർ.​എ അം​ഗീ​കൃ​ത സെ​ന്റ​റു​ക​ൾ വ​ഴി​യോ അ​പേ​ക്ഷ ന​ൽ​കാം. തെ​റ്റു​ക​ൾ വ​രാ​തി​രി​ക്കാ​ൻ എ​ൽ.​എം.​ആ​ർ.​എ അം​ഗീ​കൃ​ത സെ​ന്റ​റു​ക​ൾ വ​ഴി അ​പേ​ക്ഷ ന​ൽ​കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മ​റു​പ​ടി ല​ഭി​ക്കും. അ​തി​നു​ശേ​ഷം ബി.​എ​ഫ്.​സി വ​ഴി പ​ണ​മ​ട​ക്കാം. ഒ​രു​വ​ർ​ഷ​ത്തേ​ക്ക് 192+150 ദീ​നാ​റാ​ണ് അ​ട​യ്ക്കേ​ണ്ടി വ​രു​ക. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കും എ​ടു​ക്കാം. അ​വ​ർ 369+150 അ​ട​യ്ക്ക​ണം. ഇ​തി​ൽ 150 ദീ​നാ​ർ സെ​ക്യൂ​രി​റ്റി തു​ക​യാ​ണ്. അ​ത് തി​രി​കെ കി​ട്ടു​ന്ന​താ​ണ്. ഇ​തു കൂ​ടാ​തെ 15 ദീ​നാ​ർ മാ​സ ഫീ​സും ന​ൽ​ക​ണം. മാ​സ ഫീ​സ് അ​ട​ക്കാ​ൻ വൈ​കി​യാ​ൽ അ​ടു​ത്ത​മാ​സം അ​ഞ്ച് ദീ​നാ​ർ പി​ഴ വ​രും. ആ​ദ്യ മാ​സ​ഫീ​സ് അ​ട​ക്കു​മ്പോ​ൾ അ​ഞ്ച്ദീ​നാ​ർ അ​ധി​കം ന​ൽ​ക​ണം. ഇ​ത് ഫ്ല​ക്സി കാ​ർ​ഡി​നു​ള്ള ചാ​ർ​ജാ​ണ്. അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ള​ർ പാ​സ്​​പോ​ർ​ട്ട് കോ​പ്പി, സി.​പി.​ആ​ർ കോ​പ്പി, അ​ഡ്ര​സ് പ്രൂ​ഫി​നു​ള്ള രേ​ഖ​ക​ൾ( ഇ​ല​ക്ട്രി​സി​റ്റി ബി​ൽ/ സ്മാ​ർ​ട്ട് കാ​ർ​ഡ് കോ​പ്പി) എ​ന്നി​വ വേ​ണം. 2022 പ​കു​തി​ക്ക് മു​ൻ​പ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​യാ​ളു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ യോ​ഗ്യ​ത കാ​ണി​ക്കു​ന്ന​ത്.

അ​ടു​ത്ത കാ​ല​ത്ത് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് പു​തി​യ തൊ​ഴി​ലു​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള സ​മ​യ​മു​ണ്ട്. മു​ൻ​പ് ഫ്ല​ക്സി വി​സ എ​ടു​ത്തി​ട്ടു​ള്ള​വ​ർ 90 ദീ​നാ​ർ ഡെ​പ്പോ​സി​റ്റാ​യി ന​ൽ​കി​യി​ട്ടു​ണ്ടാ​കും. അ​ങ്ങ​നെ വി​സ എ​ടു​ത്തി​ട്ട് പു​തു​ക്കാ​നാ​വാ​തെ വ​രു​ക​യോ, ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ റ​ദ്ദാ​കു​ക​യോ ചെ​യ്ത​വ​ർ​ക്ക് എ​ലി​ജി​ബി​ലി​റ്റി സ്റ്റാ​റ്റ​സ് നോ​ക്കി വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കാം. അ​വ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കോ ഉ​ള്ള ഫീ​സ് അ​ട​ക്ക​ണം. അ​ങ്ങ​നെ​യു​ള്ള​വ​ർ ആ ​വി​സ പാ​സാ​യ​തി​നു​ശേ​ഷം നി​ല​വി​ലു​ള്ള IBAN ന​മ്പ​ർ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ മു​മ്പ് അ​ട​ച്ച 90 ദീ​നാ​ർ തി​രി​കെ ല​ഭി​ക്കും.

ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ അ​പേ​ക്ഷ ന​ൽ​കു​മ്പോ​ൾ പ്ര​ഫ​ഷ​നു​ക​ളു​ടെ ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. അ​തി​ൽ മൂ​ന്നെ​ണ്ണം തെ​ര​ഞ്ഞെ​ടു​ക്കാം. അ​തി​ൽ ഒ​രെ​ണ്ണ​മാ​ണ് അ​നു​വ​ദി​ക്കു​ക. അ​നു​വ​ദി​ച്ചാ​ൽ വ്യ​ത്യ​സ്ത തൊ​ഴി​ലു​ട​മ​ക​ളു​ടെ കീ​ഴി​ൽ ആ ​പ്ര​ഫ​ഷ​നി​ൽ ജോ​ലി ചെ​യ്യാം. രാ​ജ്യ​ത്തി​ന്റെ നി​യ​മ​വ്യ​വ​സ്ഥ​യ​നു​സ​രി​ക്കാ​ൻ എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്കാ​തി​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor Registration Program
News Summary - You can register in the Labor Registration Program
Next Story