Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​റ​ങ്ങി​ക്കൊ​ണ്ട്...

ഉ​റ​ങ്ങി​ക്കൊ​ണ്ട് പ​ഠി​ക്കാം; മെ​ഹ്റൂ​ഫ് സി.​എം ബഹ്റൈനിലെത്തുന്നു

text_fields
bookmark_border
മെ​ഹ്റൂ​ഫ് സി.​എം
cancel
camera_alt

മെ​ഹ്റൂ​ഫ് സി.​എം

മ​നാ​മ: ഉ​റ​ക്ക​മൊ​ഴി​ച്ച് പ​ഠി​ക്കു​ക എ​ന്ന എ​ഴു​ത​പ്പെ​ടാ​ത്ത നി​യ​മ​ങ്ങ​ളു​ടെ കാ​ല​മൊ​ക്കെ ക​ഴി​ഞ്ഞു. ഇ​നി ഉ​റ​ങ്ങി​ക്കൊ​ണ്ടു​ത​ന്നെ പ​ഠി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. അ​ത് എ​ങ്ങ​നെ എ​ന്ന​ല്ലേ? അ​തി​നു​ള്ള വി​ദ്യ​ക​ൾ നി​ങ്ങ​ൾ​ക്ക് പ​റ​ഞ്ഞു​ത​രാ​നും പ്രാ​യോ​ഗി​ക ത​ല​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​നും പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റും ക​രി​യ​ർ എ​ക്സ്പ​ർ​ട്ടു​മാ​യ മെ​ഹ്റൂ​ഫ് സി.​എം ബ​ഹ്റൈ​നി​ലെ​ത്തു​ന്നു.

ഈ ​മാ​സം പ​ത്തി​ന് കേ​ര​ളീ​യ സ​മാ​ജം ഹാ​ളി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക്രാ​ക് ദ ​കോ​ഡ്’​ൽ മെ​ഹ്റൂ​ഫു​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​താ​കും ഈ ​സെ​ഷ​ൻ. പ​ഠ​ന​രം​ഗ​ത്തെ പു​തി​യ രീ​തി​ക​ളും വി​ദ്യ​ക​ളും വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ മെ​ഹ്റൂ​ഫി​ന് സാ​ധി​ക്കും. പു​ത്ത​ൻ പ​ഠ​ന​മാ​ർ​ഗ​ങ്ങ​ളു​മാ​യി മ​ത്സ​ര പ​രീ​ക്ഷ​ക​ളെ​യും മ​റ്റ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളെ​യും നി​ഷ്പ്ര​യാ​സം മ​റി​ക​ട​ക്കാ​ൻ ഈ ​സെ​ഷ​നി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യും.ഐ.​ടി വി​ദ​ഗ്ധ​നും ട്രാ​ൻ​സ്ഫോ​മേ​ഷ​ൻ ആ​ർ​ക്കി​ടെ​ക്റ്റു​മാ​യ മ​ഹ്റൂ​ഫ് സി.​എം ഇ​ന്ത്യ​ൻ പൊ​ലീ​സി​നെ​യ​ട​ക്കം സ​ഹാ​യി​ക്കു​ന്ന പ്ര​ശ​സ്ത എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ കൂ​ടി​യാ​ണ്. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള അ​ദ്ദേ​ഹം Bi School എ​ന്ന പേ​രി​ൽ സ്റ്റാ​ർ​ട്ട​പ്പ് തു​ട​ങ്ങി​യി​രു​ന്നു.

ദു​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സ്റ്റാ​ർ​ട്ട​പ്പാ​യ ഐ​ഡി​യ ഫാ​ക്ട​റി​യി​ലെ നോ​ള​ജ് സി​ന്ത​സൈ​സ​ർ. പൈ​റ​സി, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന് മ​ല​യാ​ള സി​നി​മ വ്യ​വ​സാ​യം ആ​ശ്ര​യി​ക്കു​ന്ന വി​ദ​ഗ്ധ​രി​ലൊ​രാ​ൾ. വി​ക്കി റി​സ​ർ​ച് പ്ലാ​റ്റ്‌​ഫോ​മി​ന്റെ​യും ഐ​ഡി​യ ഫാ​ക്ട​റി പ്രോ​യു​ടെ​യും ഉ​പ​ജ്ഞാ​താ​വ്. 1000ത്തി​ല​ധി​കം പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞ സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMehroof CMmotivational speaker
News Summary - You can study while sleeping; Mehroof CM arrives in Bahrain
Next Story