യങ് ഇന്ത്യ ഐ.വൈ.സി.സി മനാമ ഏരിയ കൺവെൻഷൻ ഇന്ന്
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ 2024 -2025 കാലയളവിലെ രണ്ടാമത്തെ ഏരിയ കൺവെൻഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ‘യങ് ഇന്ത്യ’എന്ന പേരിൽ മനാമയിലുള്ള കുക്ക് മീൽ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച വൈകട്ട് 7.30 നാണ് കൺവെൻഷൻ നടക്കുക. പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണവും പരിപാടിയിൽ നടക്കും. കൺവെൻഷനിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികളടക്കമുള്ളവർ പങ്കെടുക്കും.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്റൈനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ള മനാമ ഏരിയകളിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് റാസിബ് വേളം, സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ട്രഷറർ ഹാരിസ് മാവൂർ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 35053765, 38273792, 33512524
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.