രോഗികളായ കുട്ടികൾ ഫോർമുല വൺ ഡ്രൈവർമാരുമായി സംവദിച്ചു
text_fieldsമനാമ: രോഗികളായി ആശുപത്രികളിൽ കിടക്കുന്ന കുട്ടികൾക്ക് ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് ഓൺലൈനായി കാണാനും ഡ്രൈവർമാരുമായി ഓൺലൈനിൽ സംവദിക്കാനും അവസരമൊരുക്കി. കുട്ടികളുടെ കുടുംബങ്ങളുടെയും ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന്റെയും ഏകോപനത്തിൽ റോയൽ മെഡിക്കൽ സർവിസസും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലും ബഹ്റൈൻ ഓങ്കോളജി സെന്ററും ചേർന്നാണ് വെർച്വൽ മീറ്റപ് സംഘടിപ്പിച്ചത്.
ഒരു ഓട്ടോമേറ്റഡ് റോബോട്ടിക് ഉപകരണത്തിലൂടെ കുട്ടികൾ ഡ്രൈവർമാരുമായി സംസാരിച്ചു. രോഗബാധിതരായ കുട്ടികൾക്ക് സന്തോഷം പകരാനും മാനസികമായി കരുത്തുപകർന്ന് എളുപ്പം ആരോഗ്യം വീണ്ടെടുക്കാനുമാണ് ഇത്തരമൊരു പരിപാടി നടത്തിയതെന്ന് ആർ.എം.എസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഫോർമുല വൺ ചീഫ് എക്സിക്യൂട്ടിവ് സ്റ്റെഫാനോ ഡൊമെനിക്കാലി കുട്ടികളുമായി നേരിട്ട് സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.