യുവജന കാര്യ മന്ത്രി ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു
text_fieldsമനാമ: യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ സ്വീകരിച്ചു. ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർക്ക് ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാനാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വരും കാലങ്ങളിൽ ശക്തമായി തുടരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
യുവജനങ്ങളുടെ കഴിവും ചിന്തയും രാജ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താനുള്ള ആശയങ്ങളും ഇരുവരും പങ്കുവെച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ താൽപര്യമുള്ളതായും മന്ത്രി പറഞ്ഞു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.