ബഹ്റൈൻ യൂത്ത് അംബാസഡർമാരെ യുവജനകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈൻ യൂത്ത് അംബാസഡർമാരെ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി സ്വീകരിച്ചു. വിവിധ രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിലും ശിൽപശാലകളിലും രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ബദ്ർ അബ്ദുൽ മജീദ് അശ്ശൈബാനി, ഡോ. ദാന മുഹമ്മദ് മക്കി, ഡോ. വലാഅ് ഹുസൈൻ മുല്ല അഹ്മദ്, ഹുസൈൻ ബാസിം അസ്സഈദ്, റബാബ് മിർസ ഖലഫ്, യാസ്മിൻ ഹുസൈൻ യൂസുഫ് എന്നിവരെയാണ് മന്ത്രി സ്വീകരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തത്.
യുവാക്കളുടെ കഴിവുകൾ വളർത്താനും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിലും സമ്മേളനങ്ങളിലുമുള്ള പങ്കാളിത്തവും നവീന കണ്ടുപിടിത്തങ്ങളിൽ അവരുടെ കൈയൊപ്പ് പതിപ്പിക്കാനുമാണ് ശ്രമം. യുവാക്കളുടെ കഴിവുകളിൽ നിക്ഷേപമിറക്കുന്നതുവഴി രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
യുവാക്കളുടെ ചിന്തകളും കാഴ്ചപ്പാടുകളും സമ്മേളനങ്ങളിൽ പങ്കാളികളായതിന്റെ അനുഭവങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു.
വിവിധ മേഖലകളിൽ യുവാക്കളുടെ സാന്നിധ്യവും മുന്നേറ്റവും ആശാവഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.