മാപ്പിളകലകളുടെ സംഗമവേദിയായി യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ്
text_fieldsമനാമ: മലബാർ സ്വാതന്ത്ര്യപോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് മാപ്പിളകലകളുടെ സംഗമവേദിയായി. ദാറുൽ ഈമാൻ കേരള വിഭാഗം മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, ഹൂറ സമസ്ത മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച ദഫ്മുട്ട്, ഗഫൂർ പുത്തലത്തിന്റെ നേതൃത്വത്തിലുള്ള മർഹബ കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളി, മൂസ കെ. ഹസൻ അവതരിപ്പിച്ച മോണോലോഗ് എന്നിവ കാണികളുടെ മനം കവരുന്നതും മലബാർ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകൾ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു. അബ്ദുൽ ഹഖ്, പി.പി. ജാസിർ, ഗഫൂർ മൂക്കുതല, സിറാജ് പള്ളിക്കര, തഹിയ്യ ഫാറൂഖ്, സിദ്ദീഖ് കരിപ്പൂർ, ഫസലുറഹ്മാൻ പൊന്നാനി, യൂനുസ് സലീം എന്നിവർ ഗാനങ്ങളാലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.