യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ് ഡിസംബർ 31ന്
text_fieldsമനാമ: മലബാർ വിപ്ലവത്തിെൻറ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിപാടികൾക്ക് പരിസമാപ്തി കുറിച്ച് യൂത്ത് ഇന്ത്യ ഒരുക്കുന്ന 'മലബാർ ഫെസ്റ്റ് 2021' ഡിസംബർ 31ന് സിഞ്ചിലെ ഫ്രൻഡ്സ് ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലബാർ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. സമരചരിത്രം പറയുന്ന എക്സിബിഷൻ, കോൽക്കളി, ഒപ്പന, മറ്റ് മാപ്പിള കലാവിഷ്കാരങ്ങൾ എന്നിവ അരങ്ങേറും. മലബാർ സമരവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകമേള, ഫുഡ് കൗണ്ടർ എന്നിവയും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് 35598694 (വി.കെ. അനീസ്), 34440906 (വി.എൻ. മുർഷാദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.