യൂത്ത് ഇന്ത്യ കരിയർ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു
text_fieldsമനാമ: യുവാക്കളുടെ കരിയർ വികസനത്തിനായി യൂത്ത് ഇന്ത്യ ബഹ്റൈൻ കരിയർ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു. റിഫയിലെ യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന പരിപാടിയിൽ പ്രശസ്ത സ്പീക്കർ, കൗൺസിലർ, കരിയർ കൺസൾട്ടന്റ് മുഹമ്മദ് ഫാസിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
കരിയർ പ്ലാനിങ്, വ്യക്തിത്വ വികസനം, കാലാനുസൃത നൈപുണ്യങ്ങൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. യുവാക്കൾക്ക് ഭാവിയിൽ അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾക്കെതിരെ എങ്ങനെ തയാറാവാമെന്നും, പ്രവാസ ജീവിതത്തിൽ ജോലി സാധ്യതകളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം മുഹമ്മദ് ഫാസിൽ നിർവഹിച്ചു.
യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ ജോയന്റ് സെക്രട്ടറി സാജിർ ഇരിക്കൂർ ആമുഖം നടത്തി. കരിയർ കൺവീനർ ജൈസൽ സമാപനം നിർവഹിച്ചു. ജുനൈദ്, യൂനുസ് സലിം, സിറാജ്, ഇജാസ്, ബാസിം, അലി, അൽത്താഫ്, അഹദ്, നൂർ, സവാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.