യൂത്ത് ഇന്ത്യ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം
text_fieldsമനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ശ്രദ്ദേയമായി. ജനിച്ച നാട്ടിൽ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാൻ സമരം ചെയ്യുന്ന ഫലസ്തീൻ ജനതക്ക് ഉപാധികളില്ലാത്ത പിന്തുണയാണ് അന്താരാഷ്ട്രസമൂഹം നൽകേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്വി പറഞ്ഞു.
പീഡിതരുടെമേൽ വെറുപ്പുൽപാദിപ്പിക്കുന്നവരെ തിരിച്ചറിയുകയും അധിനിവേശസേനയുടെ കിരാതമായ നടപടികൾക്ക് ഇരയാകേണ്ടിവരുന്ന ഫലസ്തീൻജനതക്ക് കൂടുതൽ പിന്തുണകൾ ലഭിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സാമൂഹിക നിരീക്ഷകൻ സജി മാർക്കോസ് അഭിപ്രായപ്പെട്ടു. ഫലസ്തീൻ പ്രശ്നം ആഴത്തിൽ പഠിക്കുമ്പോൾ അനീതിക്കിരയായ ജനതയോടൊപ്പം നിൽക്കാനേ മനുഷ്യത്വമുള്ളവർക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമികൾക്കെതിരെ ആത്മാഭിമാന പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയോടൊപ്പമാണ് യൂത്ത് ഇന്ത്യ നിലകൊള്ളുന്നതെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് അനീസ് വി.കെ പറഞ്ഞു.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ, ഐ.വൈ.സി ഇന്റർനാഷനൽ പ്രതിനിധികളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ സംസാരിച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് പി.പി സ്വാഗതവും മുഹമ്മദ് ജൈസൽ വിഷയാവതരണവും വൈസ് പ്രസിഡന്റ് യൂനുസ് സലിം സമാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.