സെയ്ൻ ബഹ്റൈനും ബഹ്റൈൻ പോളിടെക്നിക്കും സഹകരണ കരാറിൽ ഒപ്പുവെച്ചു
text_fieldsമനാമ: സെയ്ൻ ബഹ്റൈൻ ടെലി കമ്യൂണിക്കേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട് ബഹ്റൈൻ പോളിടെക്നിക്കുമായി പങ്കാളിത്ത കരാറിൽ ഒപ്പിട്ടു.
കരാറനുസരിച്ച് പോളിടെക്നിക്കിലെ അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും തടസ്സമില്ലാത്തതും വിശ്വസനീയവുമായ കണക്ടിവിറ്റി ലഭിക്കും. ബഹ്റൈൻ പോളിടെക്നിക് പരിസരത്ത് സെയ്ൻ ബഹ്റൈൻ മാനേജിങ് ഡയറക്ടർ, സെയ്ൻ ബഹ്റൈനിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പോളിടെക്നിക് സി.ഇ.ഒ, എക്സിക്യൂട്ടിവ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു.
കരാറിന്റെ ഭാഗമായി, പോളിടെക്നിക്കിലെ കണക്ടിവിറ്റി കഴിവുകൾ വർധിപ്പിക്കുന്നതിനായി സെയ്ൻ ബഹ്റൈൻ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചറും അത്യാധുനിക സാങ്കേതികവിദ്യകളും നൽകും.
തടസ്സമില്ലാത്ത ആശയവിനിമയം സുഗമമാക്കുന്നതിനും ഓൺലൈൻ പഠനസംരംഭങ്ങളെ പിന്തുണക്കുന്നതിനും വിദ്യാർഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും ഡിജിറ്റൽ ഉറവിടങ്ങളിലേക്ക് കാര്യക്ഷമമായ പ്രവേശനം സാധ്യമാക്കുന്നതിനും ഇത് സർവകലാശാലയെ പ്രാപ്തരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.