സെയിൻ ബഹ്റൈൻ രണ്ടാം മെഗാ കോണ്ടസ്റ്റ് വിജയിയെ പ്രഖ്യാപിച്ചു
text_fieldsമനാമ: ടെലികമ്യൂണിക്കേഷൻ രംഗത്തെ മുൻനിരക്കാരായ സൈൻ ബഹ്റൈൻ രണ്ടാമത്തെ സൈൻ മെഗാ കോണ്ടസ്റ്റ് വിജയിയെ പ്രഖ്യാപിച്ചു. അഹമ്മദ് മുഹമ്മദ് ഹസൻ ഷെഹാബിയാണ് മെഗാ സമ്മാനമായ ഓഡി എ3 കാറിന് അർഹനായത്. മേയ് മാസത്തിൽ ആരംഭിച്ച ഫൈബർ കാമ്പയിൻ 2024 ഏപ്രിൽ 26 വരെ തുടരും. എല്ലാ സെയ്ൻ ബഹ്റൈൻ 5G ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും ഓഡി എ3 13,200 ദീനാർ മൂല്യമുള്ള ട്രാവൽ വൗച്ചറുകളും നേടാനുള്ള അവസരമാണ് നൽകുന്നത്.
Zain Fiber അല്ലെങ്കിൽ 5G ഹോം ബ്രോഡ്ബാൻഡ് പ്ലാൻ വരിക്കാരാവുകയോ പുതുക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യുന്ന ഉപഭോക്താക്കൾ നറുക്കെടുപ്പിൽ എൻറോൾ ചെയ്യപ്പെടും. മൊബൈൽ ഉപയോക്താക്കൾക്ക് പ്രതിദിനം 250 ഫിൽസിന് *200# ഡയൽ ചെയ്ത് റാഫിളിൽ എൻറോൾ ചെയ്യാം. കൂടാതെ ദിവസേന 100 MB അധിക ഡേറ്റയും ലഭിക്കും.അടുത്ത വിജയിയാകാൻ Zain Bahrain Home Broadband അല്ലെങ്കിൽ Zain Fiber 36107999 എന്ന വാട്സ്ആപ് നമ്പർ വഴിയോ അല്ലെങ്കിൽ Zain ഡയറക്ട് ടെലി സെയിൽസ് 36107555 വഴിയോ സബ്സ്ക്രൈബ് ചെയ്യുക. ഉപഭോക്താക്കൾക്ക് https://eshop.bh.zain.com/ ഇ-ഷോപ് സന്ദർശിക്കുന്നതിലൂടെയും സബ്സ്ക്രൈബ് ചെയ്യാം. അല്ലെങ്കിൽ ഏതെങ്കിലുംസെയ്ൻ ബഹ്റൈൻ റീട്ടെയിൽ സ്റ്റോറുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.