ഇ-സ്പോർട്സ് മേഖലയിൽ ചുവടുറപ്പിച്ച് സെയ്ൻ ബഹ്റൈൻ
text_fieldsമനാമ: ഗെയിമിങ്, ഇ-സ്പോർട്സ് എന്നിവയുടെ പ്രോത്സാഹനത്തിന് പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ ബഹ്റൈനും ബഹ്റൈൻ ഇ-സ്പോർട്സ് ഫെഡറേഷനും ധാരണപത്രം ഒപ്പുവെച്ചു. ഇതോടൊപ്പം േപ്ലഹീരയുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇ-സ്പോർട്സ് ചാമ്പ്യൻഷിപ്പുകളും ടൂർണമെന്റുകളും സംഘടിപ്പിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇ-സ്പോർട്സ് പ്രേമികൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിെന്റ ഭാഗമായി ബഹ്റൈനിൽ ഇ-സ്പോർട്സ് സമ്മർ ചാമ്പ്യൻഷിപ് സംഘടിപ്പിക്കുമെന്ന് സെയ്ൻ ബഹ്റൈൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടർ അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിെന്റ വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തും.
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 13നും 22നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് ചാമ്പ്യൻഷിപ് ആസൂത്രണം ചെയ്തിരിക്കുന്നത്.
യുവജനങ്ങൾക്കിടയിൽ ഇ-സ്പോർട്സിന് അതിവേഗം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ പറഞ്ഞു.
ലോകത്തിലെ അതിവേഗം വളരുന്ന ഗെയ്മിങ് മേഖലകളിൽ ഒന്നാണ് മിഡിൽ ഈസ്റ്റ്.
ഇ-സ്േപാർട്സിലും ഗെയിമിങ്ങിലും താൽപര്യമുള്ളവർക്ക് പരമ്പരാഗത കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതുപോലെയുള്ള അനുഭവം നൽകാനാണ് സെയ്ൻ ബഹ്റൈൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ ഇ-സ്പോർട്സ് പ്രേമികൾക്കും ഗെയിമർമാർക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതിന് സെയ്ൻ ബഹ്റൈനുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബഹ്റൈൻ ഇ-സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് ഹുസൈൻ അൽ കൂഹേജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.