സൈൻ ബഹ്റൈൻ മെഗാ കോണ്ടസ്റ്റ് വിജയിയെ തിരഞ്ഞെടുത്തു
text_fieldsസൈൻ ബഹ്റൈൻ മെഗാ കോണ്ടസ്റ്റ് വിജയിക്ക് ഔഡി എ3
കാറിന്റെ താക്കോൽ കൈമാറുന്നു
മനാമ: സൈൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന മെഗാ കോണ്ടസ്റ്റ് ആറാം സീസണിലെ നാലാം വിജയിയെ തിരഞ്ഞെടുത്തു. സൈനബ് മുഹമ്മദ് ജാഫിറിനാണ് മെഗാസമ്മാനമായ ഔഡി എ3 കാർ സമ്മാനമായി ലഭിച്ചത്. 2025 മേയ് 15 വരെയാണ് കോണ്ടസ്റ്റ് നടക്കുക. സൈൻ ബഹ്റൈൻ ഉപഭോക്താക്കൾ ഫൈബർ, പോസ്റ്റ്പെയ്ഡ്, ഹോം ബ്രോഡ്ബാൻഡ്, മൊബൈൽ ബ്രോഡ്ബാൻഡ്, പ്രീപെയ്ഡ് പ്ലാനുകൾ എന്നിവയിൽ പുതിയ പ്ലാനുകൾ വാങ്ങുകയോ റീചാർജ് ചെയ്യുകയോ ചെയ്യുന്നതിലൂടെ നറുക്കെടുപ്പിൽ പങ്കെടുക്കാനാകും.
സൈൻ മെഗാ കോണ്ടസ്റ്റ് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ വിജയസാധ്യത വർധിക്കുകയും ചെയ്യും. പ്രതിദിനം 0.250 ദീനാർ ഉപയോഗിച്ച് പങ്കെടുക്കുന്നവർക്ക് അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും 100 എം.ബി സൗജന്യ ഡേറ്റയും ലഭിക്കും. അവശ്വസനീയമായ സമ്മാനങ്ങൾ നേടാനായി eshop.bh.zain.com വെബ്സൈറ്റ് വഴിയോ 36107999 എന്ന നമ്പറിലൂടെ വാട്സ്ആപ് വഴിയോ നിങ്ങളുടെ സൈൻ പ്ലാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുകയോ, അപ്ഗ്രേഡ് ചെയ്യുകയോ അല്ലെങ്കിൽ പുതുക്കുകയോ ചെയ്യുക. അല്ലെങ്കിൽ ഏതെങ്കിലും സൈൻ ബഹ്റൈൻ ബ്രാഞ്ച് സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.