സിംസ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
text_fieldsമനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്റൈനിൽ ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെറാർഡി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. രജത ജൂബിലി ആഘോഷങ്ങളുടെ സ്മാരക ഫലകത്തിന്റെ അനാച്ഛാദനവും, സിംസ് രജത ജൂബിലി ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
ബഹ്റൈനിലെ പ്രമുഖ സംരംഭകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജനെ ചടങ്ങിൽ ആദരിച്ചു. 1999 ൽ സിംസ് പ്രവർത്തങ്ങൾക്കു തുടക്കംകുറിച്ച മുൻ പ്രസിഡന്റുമാരായ ജോസഫ് കെ. തോമസ്, ജേക്കബ് വാഴപ്പിള്ളി എന്നിവരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
സിംസ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധതക്കുള്ള നല്ല സമരിയക്കാരൻ പുരസ്കാരം ഡേവിസ് ടി. മാത്യുവിനും ബെസ്റ്റ് എന്റർപ്രണർ പുരസ്കാരം ജിമ്മി ജോസഫിനും സിംസ് ബിസിനസ് എക്സലൻസ് പുരസ്കാരം എ.ടി. ബിജു (GIVS), ജസ്റ്റിൻ ജോർജ് (ഷാഡോ ടെക് അഡ്വർടൈസിങ്) എന്നിവർക്കും സമ്മാനിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദി പറഞ്ഞു. സിംസ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ഡേവിസ്, ജോബി ജോസഫ്, സിജോ ആന്റണി, ജയ്മി തെറ്റയിൽ, അജീഷ് ടോം, പ്രേംജി ജോൺ, ജിജോ ജോർജ്, റജു ആൻഡ്രൂ, രജത ജൂബിലി കമ്മിറ്റി കൺവീനർ പോൾ ഉരുവത്, ജോസഫ് പി.ടി, കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, വൈസ് ചെയർമാൻ മനു വർഗീസ്, ജിബി അലക്സ്, എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ സംഘടിപ്പിച്ചത്.
സീറോ മലബാർ സഭയുടെ മൈഗ്രന്ഡ് കമീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. മാത്യു, ഫാ. ലിജോ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ എന്നിവർക്കൊപ്പം സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ, സിംസ് മുൻ പ്രസിഡന്റുമാരായ റാഫി സി. ആന്റണി, ഫ്രാൻസിസ് കൈതാരത്ത്, ബെന്നി വർഗീസ്, ചാൾസ് ആലുക്ക എന്നിവരും ഉദ്ഘാടച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.