ഓടാനൊരുങ്ങി അജ്മാൻ
text_fieldsഅജ്മാൻ റൺ ഫെബ്രുവരി 27ന് കൂടുതല്‍ മികവോടെ ഇക്കുറി അജ്മാന് വിനോദ സഞ്ചാര വകുപ്പ് വിപുലമായ പങ്കാളിത്തത്തോടെ അജ്മാന് റണ്‍ സംഘടിപ്പിക്കുന്നു. അജ്മാന് അൽ സോറയിലെ എൻഡുറൻസ് സ്പോർട്സ് സർവീസസുമായി സഹകരിച്ചാണ് അജ്മാന് റണ്ണിന്റെ ആറാം പതിപ്പ് ഫെബ്രുവരി 27ന് അജ്മാന് അല്‍ സോറയില്‍ ഞായറാഴ്ച അരങ്ങേറുന്നത്. 2.5, 5, 10 കിലോമീറ്ററുകള്‍ വിഭാഗത്തിലാണ് പ്രധാനമായും മത്സരം.
വ്യത്യസ്ഥ പ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി മത്സരങ്ങളുണ്ട്. വിവിധ വിഭാഗങ്ങള്‍ക്ക് 50 മുതല്‍ 89.25 ദിര്‍ഹം വരെ രജിസ്ട്രേഷൻ നിരക്കും ഈടാക്കുന്നുണ്ട്. നാല്പതോളം വിഭാഗങ്ങളില്‍ നിന്നുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അജ്മാന് എമിറേറ്റിന്റെ കായിക അജണ്ടയുടെ ഭാഗമാണ് ഈ ഓട്ടം മത്സരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ അജ്മാൻ വിനോദ സഞ്ചാര വൈവിധ്യങ്ങളുടെ വളര്‍ച്ചയും കായിക സംസ്കാരം വ്യാപിപ്പിക്കാനും വ്യക്തികൾക്കിടയിൽ അനുയോജ്യമായ ജീവിതശൈലി പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.
27ന് രാവിലെ ഏഴ് മുതൽ നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷൻ 23ന് രാത്രി അവസാനിക്കും. പൊതുജനങ്ങള്‍ക്കുള്ള മത്സരം എന്ന നിലയിൽ എല്ലാ പ്രായത്തിലുമുള്ളവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. സുരക്ഷിതവും ഗതാഗത രഹിതവുമായ റോഡുകളിലാണ് മത്സരം അരങ്ങേറുന്നത്. വഴിയിലുടനീളം വെള്ളം കുടിക്കാനുള്ള സൗകര്യവും മത്സരം തീരുന്നിടത്ത് പഴവര്ഗ്ഗങ്ങളടക്കമുള്ള ഭക്ഷണങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു വര്‍ഷങ്ങളിലെ മത്സരം കോവിഡ് ഭീതിയുടെ നിഴലിലായിരുന്നെങ്കില്‍ സാഹചര്യത്തില്‍ വന്ന മാറ്റം മൂലം ഇക്കുറി കൂടുതല്‍ ജനപങ്കാളിത്തം അജ്മാന് റണ്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.