അൽ ജദീദ് എക്സ്ചേഞ്ച് സംഗീത മത്സര വിജയികൾ
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ധന്യ കൃഷ്ണദാസ് (വാദികബീർ) ഒന്നാം സ്ഥാനം നേടി. ചെറിൽ ജ്യൂഗോ (ഖുറം) രണ്ടാമതും ഹർഷ (സലാല) മൂന്നാമതുമെത്തി. ഷഹപരൻ ഷാഹിദ് മികച്ച ബംഗാളി ഗാനത്തിനും ഷർജീൽ അലി മികച്ച ഉർദു ഗാനത്തിനുമുള്ള സമ്മാനം നേടി.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 111 പേരാണ് പെങ്കടുത്തത്. ഇവർ സ്വയം പാടിയ പാട്ടുകൾ അൽ ജദീദ് എക്സ്ചേഞ്ചിെൻറ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. തുടർന്ന് അവിടെ ലഭിച്ച ലൈക്ക്, ഷെയർ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവസാന ഘട്ടത്തിലേക്കുള്ള മത്സരാർഥികളെ തിരഞ്ഞെടുത്തത്.
സലാം കൽപറ്റ, മുഹിൻ ഖാൻ, നിതിൻ പീതാംബരൻ, ഷാരോൺ, നിഖില മോഹൻ എന്നിവരടങ്ങിയ അഞ്ചംഗ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. 27 കുട്ടികളും മത്സരത്തിൽ പെങ്കടുത്തു. മത്സരത്തിൽ ജേതാക്കളായവരെയും പെങ്കടുത്തവരെയും അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ അനുമോദിച്ചു. മത്സരത്തിൽ പെങ്കടുത്ത മുഴുവൻ കുട്ടികൾക്കും പ്രത്യേകം പുരസ്കാരം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.