ഷോപ്പിങ് ഉത്സവം വീണ്ടുമെത്തുന്നു
text_fieldsസമ്മാനങ്ങളുടെ പെരുമഴയൊരുക്കാൻ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഒട്ടേറെ പുതുമകളുമായാണ് പുതിയ സീസൺ ഡിസംബർ 15 മുതൽ തുടങ്ങുന്നത്. ഒന്നര മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് കഴിഞ്ഞ വർഷത്തേക്കാൾ ആഘോഷമാക്കാനാണ് തീരുമാനം. ജനുവരി 29 വരെയാണ് ഷോപ്പിങ് ഉത്സവം. ദുബൈയിലെ മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം ഓഫറുകളും സമ്മാനങ്ങളും പെയ്തിറങ്ങുന്ന മേളയാണിത്.
എക്സ്പോ 2020യും യു.എ.ഇയുടെ 50ാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകിട്ടോടെയാണ് ഡി.എസ്.എഫിെൻറ വരവ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാരികൾ നഗരത്തിലുള്ളതിനാൽ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്. എക്സ്പോയും േഗ്ലാബൽ വില്ലേജുമെല്ലാം നിറഞ്ഞുകവിയുന്ന സാഹചര്യത്തിൽ ഡി.എസ്.എഫിെൻറ പ്രായോജകരുടെ എണ്ണവും കുതിച്ചുയരുമെന്നാണ് പ്രതീക്ഷ.
ലോകോത്തര വിനോദ പരിപാടികൾ, സ്റ്റേജ് ഷോകൾ, നറുക്കെടുപ്പ് തുടങ്ങിയവയുണ്ടാകും. ഭാഗ്യ ശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയാണ് ഡി.എസ്.എഫ് ഒരുക്കുന്നത്. തത്സമയ സംഗീത പരിപാടികൾ, ഡ്രോൺ ഷോ, വെടിക്കെട്ട് പ്രദർശനം, പ്രൊമോഷൻ ഓഫറുകൾ എന്നിവ ഡി.എസ്.എഫിന് മിഴിവേകും. ദുബൈ ഫെസ്റ്റിവൽസും റി ടെയിൽ എസ്റ്റാബളിഷ്മെൻറുമാണ് സംഘാടകർ. റാക് ബാങ്ക് മാസ്റ്റർകാർഡ്, അൽ ഫുത്തൈം ഗ്രൂപ്പ്, എമാർ, എമിറേറ്റ്സ്, മാജിദ് അൽ ഫുത്തൈം, നഖീൽ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഡി.എസ്.എഫ് അരങ്ങേറുക.
സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ്റ്റിവൽ. ഒമിക്രോൺ റിപ്പോർട്ട് ചെയ്തെങ്കിലും ഇതൊന്നും യു.എ.ഇയുടെ വ്യാപാര രംഗത്തെ ബാധിച്ചിട്ടില്ല. ഷോപ്പിങ് ഫെസ്റ്റിവൽ ലക്ഷ്യമിട്ട് വിമാനം കയറുന്നവരും കുറവല്ല. ഇക്കുറി എക്സ്പോയും കണ്ട് കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് ദുബൈ തുറന്നുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.