സാമ്പത്തിക ഉണർവിെൻറ എക്സ്പോ
text_fieldsദുബൈ നഗരത്തിൽ എവിടെ നോക്കിയാലും തിരക്കോട് തിരക്കാണ്. മെട്രോയും ബസും ഫുൾ. ടാക്സി കിട്ടണമെങ്കിൽ നല്ല നേരം നോക്കണം. ഗതാഗതക്കുരുക്ക് പഴയ പടിയിലേക്കെത്തി. റെൻറ് എ കാർ ഷോപ്പുകളിൽ കാർ കിട്ടാൻ ദിവസങ്ങൾ മുൻപേ ബുക്ക് ചെയ്യണം. േഗ്ലാബൽ വില്ലേജിൽ തിരക്കോട് തിരക്ക്. ലോകം മുഴുവൻ ഇപ്പോഴും മഹാമാരിയെ ഭയപ്പെടുേമ്പാൾ ദുബൈയിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെടാനുണ്ടായ പ്രധാന കാരണം എന്തായിരിക്കും ?. സംശയം വേണ്ട. എക്സ്പോ 2020 എന്ന മഹാമേള തന്നെ.
യു.എ.ഇയിലേക്ക് സർവ ഐശ്വര്യവും കൊണ്ടാണ് മഹാമേള എത്തിയിരിക്കുന്നത്. ഇതുവരെ 56 ലക്ഷം പേർ സന്ദർശിച്ച് കഴിഞ്ഞു. രണ്ടര കോടി സന്ദർശകർ ആകെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത രംഗത്ത് മാത്രമല്ല, എല്ലാ മേഖലയിലും ഈ മാറ്റം പ്രകടമാണ്. റിയൽ എസ്റ്റേറ്റിൽ എക്സ്പോക്ക് മുൻപും ശേഷവുമുള്ള കണക്ക് നോക്കിയാൽ ഇരട്ടിയോളം വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സ്പോക്ക് തൊട്ടുമുൻപുള്ള സെപ്റ്റംബറിൽ ദുബൈയിൽ 16.2 ബില്യണിെൻറ വിൽപനയാണ് നടന്നതെങ്കിൽ നവംബറിൽ നടന്നത് 28.5 ബില്യണിെൻറ വിൽപനയാണ്. സെപ്റ്റംബറിൽ 5762 ഇടപാടുകൾ നടന്നപ്പോൾ നവംബറിൽ അത് 9368 ഇടപാടുകളായി ഉയർന്നു.
ദുബൈ ലാൻഡ് ഡിപാർട്ട്മെൻറിെൻറ കണക്കാണിത്. എട്ട് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത് എന്ന പ്രത്യേകതയുമുണ്ട്. 2019 നവംബറുമായി താരതമ്യം ചെയ്യുേമ്പാൾ 45 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഡിസംബറിൽ വിൽപന ഇനിയും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ, വിമാന യാത്ര ഉൾപെടെ യാത്രാ മേഖലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളം എന്ന മേൻമ ദുബൈ വിമാനത്താവളത്തിന് നിലനിർത്താൻ കഴിഞ്ഞതിലും എക്സ്പോക്ക് പങ്കുണ്ട്. ഇറക്കുമതി- കയറ്റുമതി മേഖലയിലും വലിയ മാറ്റങ്ങളുണ്ടായതായി ഈ രംഗത്തെ വ്യാപാരികൾ പറയുന്നു.
മാളുകളിലും സൂപ്പർ മാർക്കറ്റിലുമെല്ലാം കച്ചവടം വർധിച്ചു. വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജനസംഖ്യയിലും കാര്യമായ മാറ്റമുണ്ട്. യു.എ.ഇയുടെ ജനസംഖ്യ ഒരു കോടിയാണെങ്കിലും സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയതോടെ ഇതിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതാണ് ബിസിനസ് രംഗത്തെ ഉണർവിെൻറ പ്രധാന കാരണം. ദുബൈയിലെ ഈ ഉണർവ് മറ്റ് എമിറേറ്റുകളിലും പ്രകടമാണെന്ന് അവിടെയുള്ള വ്യാപാരികൾ പറയുന്നു. മറ്റ് ജി.സി.സികളിലും എക്സ്പോയുടെ അലയൊലികൾ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഖത്തറിലെ ഫുട്ബാൾ ലോകകപ്പിന് മുൻപ് ജി.സി.സിയിൽ നടക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പരിപാടി കൂടിയാണ് എക്സ്പോ.
ചതുരംഗക്കളത്തിൽ പൊരിഞ്ഞ പോരാട്ടം
എക്സ്പോയെ ലോകശ്രദ്ധയിലേക്ക് ആകർഷിക്കുന്നൊരു പോരാട്ടം ഇവിടെ നടക്കുന്നുണ്ട്. ചതുരംഗക്കളത്തിൽ ലോക ചാമ്പ്യനെ നിശ്ചയിക്കുന്നതിനുള്ള കിരീടപ്പോരിൽ ഏറ്റുമുട്ടുന്നത് മാഗ്നസ് കാൾസണും യാൻ നെപ്പോമ്നിയാച്ചിയും തമ്മിലാണ്. ഇതിനകം ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും ദൈർഘ്യമേറിയ ഗെയിം ഇതിനകം പിന്നിട്ടുകഴിഞ്ഞു. ഇനി ആറ് ദിവസം കൂടി ബാക്കി നിൽക്കെ ഏതൊക്കെ റെക്കോഡുകളാവും തിരുത്തപ്പെടുക എന്ന് കണ്ടറിയണം.
16നാണ് മത്സരം സമാപിക്കുന്നത്. മത്സരത്തിൽ മാഗ്നസ് കാൾസണാണ് മുൻതൂക്കം. എങ്കിലും അടുത്ത ദിവസങ്ങളിൽ കാൾസണെ കടത്തിവെട്ടി നെപ്പോമ്നിയാച്ചി മുന്നേറുമോ എന്നാണ് ചെസ് ലോകം കാത്തിരിക്കുന്നത്. കമേൻററ്ററുടെ റോളിൽ ആദ്യമായി വിശ്വനാഥൻ ആനന്ദ് എത്തിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 1978ൽ അനത്തോളി കാർപ്പോവും വിക്തർ കോർച്ച്നോയിയും തമ്മിൽ ഫിലിപ്പൈൻസിൽ നടന്ന മത്സരത്തിെൻറ റെക്കോഡാണ് തകർത്തത്.
124 നീക്കത്തിൽ സമാപിച്ച ആ മത്സരം സമനിലയിലായിരുന്നു. ദുബൈയിലെ മത്സരം വൈകുന്നേരം 4.30ന് തുടങ്ങി രാത്രി 12.15നാണ് സമാപിച്ചത്. ഏഴ് മണിക്കൂർ 45 മിനിറ്റ് നീണ്ട മത്സരത്തിൽ 136 നീക്കങ്ങൾ നടന്നു. ഒടുവിൽ ഫലം കാൾസന് അനുകൂലമായി. സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ഗെയിം അവസാന ഘട്ടത്തിൽ നെപ്പോവിന് അബദ്ധങ്ങൾ സംഭവിച്ചതോടെയാണ് കാൾസൻ ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.