കൈനിറയെ സമ്മാനങ്ങൾ; എജുകഫേ നിങ്ങളെ കാത്തിരിക്കുന്നു
text_fieldsദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജു കഫേയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് മികച്ച സമ്മാനങ്ങൾ. myeducafe.com വഴി രജിസ്റ്റർ ചെയ്ത് ഫെബ്രുവരി ആറ്, ഏഴ് തിയ്യതികളിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നവർക്കാണ് മികച്ച സമ്മാനങ്ങൾ ഒരുക്കിയിട്ടുള്ളത്. 'ഗൾഫ് മാധ്യമം' ഒരുക്കുന്ന ദ്വിദിന പരിപാടി ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. വിദ്യാർഥികൾക്ക് ഭാവിയെ കുറിച്ച കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിക്കുന്ന സെഷനുകളും പ്രദർശനങ്ങളുമായി പുതുമോടിയിലാണ് എജു കഫേയുടെ ഏഴാമത് സീസൺ ഒരുങ്ങുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 10, 11, 12 ക്ലാസുകളിലെ 1500പേർക്ക് വൈസ് ബെർഗ് ഒരുക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കാളിത്തം, 'സ്കിൽ പ്ലേ' ആപ്പ്, 'നീറ്റ് ഗുരു' ആപ്പ് എന്നിവ സൗജന്യമായി നേടാം. ഇത് കൂടാതെ 'ഇൻസ്റ്റഗ്രാം ഗിവ് എവേ' മൽസരത്തിൽ വിജയികളാകുന്നവർക്ക് ആപ്പിൾ എയർപോഡുകൾ, ബ്രാൻഡഡ് വാച്ചുകൾ, ജെ.ബി.എൽ സ്പീക്കറുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കീണ്ട് കൂപ്പണുകൾ, ഗാഡ്ജെറ്റുകൾ, ലേർണിങ് ആപ്പുകൾ എന്നിങ്ങനെ നൂറിലേറെ സമ്മാനങ്ങൾ നേടാനാകും. ഇതിനായി എജു കഫേയുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത്, പോസ്റ്റർ ഷെയർ ചെയ്ത് മൂന്നു കൂട്ടുകാർക്ക് ടാഗ് ചെയ്യണം.
ദുബൈയിൽ വിദ്യാഭ്യാസ അനുബന്ധ പരിപാടികൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠനയാത്രകൾക്കും അധികൃതർ അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആശങ്കയില്ലാതെ പരിപാടിയിൽ പങ്കെടുക്കാനാവും. കോവിഡ് മാനദണ്ഡം പൂർണമായു പാലിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെ സുരക്ഷ ഉറപ്പുവരുത്തിയുമുള്ള ഒരുക്കങ്ങളാണ് പരിപാടിക്ക് വേണ്ടി നടക്കുന്നത്. ലോകത്താകമാനം പുതിയ സാഹചര്യത്തിൽ ഉയർന്നുവന്നിട്ടുള്ള വിദ്യഭ്യാസ രംഗത്തെ നവീന പ്രവണതകളെയും ആശയങ്ങളെയും പരിപാടിയിൽ പങ്കുവെക്കപ്പെടും. ഇതിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് സ്വന്തമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ട്. ഇതിൽ മികച്ച ആശയത്തിന് എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് നൽകുകയും ചെയ്യും.
വിദ്യാർഥികളുമായി സംവദിക്കുന്നതിന് ബാഡ്മിന്റൺ കോർട്ടിലെ ആത്മവിശ്വാസത്തിന്റെ പ്രതിരൂപവും ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരാണ് മുഖ്യാഥിതികളായി ചടങ്ങിൽ എത്തുന്നത്. ഇവർക്ക് പുറമെ, പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും കുട്ടികളിലേക്കെത്തും. കഴിഞ്ഞ വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ആറാം സീസണിൽ ആയിരക്കണക്കിന് വിദ്യാർഥികളും നിരവധി സ്ഥാപനങ്ങളും ഭാഗവാക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.