15 മിനിറ്റ് നഗരം
text_fieldsഎക്സ്പോ അവസാനിക്കാറാകുമ്പോൾ എല്ലാവരുടെയും സംശയം മഹാനഗരി ഇനി എന്തായി മാറും എന്നതാണ്. ഡിസ്ട്രിക്ട് 2020 എന്ന പേരിൽ നഗരം പടുത്തുയർത്തുമെന്നും ഇവിടെ സ്റ്റാർട്ടപ്പുകളും താമസ സ്ഥലങ്ങളും ഒരുക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, യു.എ.ഇയിലെ ആദ്യ '15 മിനിറ്റ് നഗരമായി' എക്സ്പോയെ മാറ്റും എന്നതാണ് അധികൃതരുടെ പ്രഖ്യാപനം.
അതായത്, 15 മിനിറ്റിനുള്ളിൽ ഏത് സൗകര്യവും ലഭിക്കുന്ന നഗരമായി എക്സ്പോ മാറും. കാറില്ലാതെ നടന്നോ സൈക്കിളിലോ 15 മിനിറ്റിനുള്ളിൽ ആവശ്യമായ സൗകര്യം ലഭിക്കുന്ന നഗരമാക്കുക എന്നതാണ് ആശയം. ഇതിന്‍റെ രൂപ രേഖകൾ അധികൃതർ പുറത്തുവിട്ടു. പത്ത് കിലോമീറ്റർ പ്രത്യേക സൈക്കിൾ ട്രാക്കുകൾ ഇവിടെ നിർമിക്കുന്നുണ്ട്. അഞ്ച് കിലോമീറ്റർ ജോഗിങ് ട്രാക്കുമണ്ടാകും. ഭൂരിപക്ഷം പവലിയനുകളും താമസ സ്ഥലങ്ങളായോ ഓഫിസുകളായോ മാറും.
ഇങ്ങനെ മാറ്റാവുന്ന രീതിയിലാണ് പവലിനുകൾ നിർമിച്ചിരിക്കുന്നത്. എക്സ്പോയിലെ 80 ശതമാനം നിർമാണങ്ങളും പൊളിച്ചുമാറ്റേണ്ടി വരില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എക്സ്പോയെയും സിലിക്കൺ ഒയാസീസിനെയും ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതിയുമുണ്ട്.
എക്സപോ കഴിയുന്നതിന് തൊട്ടുപിന്നാലെ ഈ പദ്ധതികൾ നടപ്പാക്കി തുടങ്ങും. ഹൈഡ്രജൻ ഇന്നൊവേഷൻ സെന്‍റർ ഇവിടെ തുറക്കുമെന്ന് യു.കെ പ്രഖ്യാപിച്ച് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.