സന്ദര്‍ശകരെ കാത്ത് മസ്ഫൂത്തിലെ പുതിയ മ്യൂസിയം
text_fieldsപുരാതന ജീവിതങ്ങളുടെ കേന്ദ്രമാണ് അജ്മാനിലെ മസ്ഫൂത്ത് നഗരം. ഈ നഗരത്തോടനുബന്ധിച്ച് പുതുതായി ഒരുക്കിയ മ്യുസിയം സന്ദര്‍ശകരെ കാത്തിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ലോകത്തിന് സമർപ്പിച്ച ഈ വിസ്മയ കേന്ദ്രത്തിൽ ചരിത്രാതീത കാലം മുതൽ 5000 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന മസ്ഫൂത്ത് നഗരത്തിെൻറ കഥയാണ് വിവരിക്കുന്നത്.
അൽ നുഐമി കുടുംബം നഗരം സ്ഥാപിക്കുന്നത്, ഇസ്ലാമിെൻറ പങ്ക്, യു.എ.ഇ സ്ഥാപിതമാകുന്നത് വരെ ശൈഖ് ഹുമൈദിെൻറ ഭരണത്തിൻ കീഴിൽ രാജ്യം നേടിയ അടിസ്ഥാന വികസനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ ഇവിടെ ലഭ്യം. യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായാണ് മ്യൂസിയം ഉദ്ഘാടനം നടന്നത്. മസ്ഫൂത്തിെൻറ ഹൃദയഭാഗത്തുള്ള ചരിത്രപ്രധാനമായ നാഴികക്കല്ലാണ് ഈ മ്യൂസിയമെന്നും ഒരു കൂട്ടം ചരിത്ര കാലഘട്ടങ്ങൾ, പിതാക്കന്മാരുടെയും പിതാമഹന്മാരുടെയും ജീവിതങ്ങൾ, മസ്ഫൂത്തിെൻറ സമ്പന്നമായ ചരിത്രം എന്നിവ ഇവിടെ ഉൾക്കൊള്ളുന്നുവെന്നും ശൈഖ് അമ്മാര്‍ വ്യക്തമാക്കി.
ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങള്‍, വിവിധ ശേഖരണങ്ങൾ, പുരാവസ്തുക്കൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത വിവിധ ശേഖരണങ്ങൾ എന്നിവയാല്‍ സമ്പന്നമാണ് 12 ഹാളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം. അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മ്യൂസിയത്തിെൻറ ഉദ്ഘാടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.