പുതുപകിട്ടിൽ ദൈദ് കോട്ട
text_fieldsഷാർജയുടെ ഉപനഗരമായ അൽ ദൈദ് പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന കാർഷിക മേഖല സുപരിചിതമാണ്. കാർഷിക പുരോഗതിയുടെയും നിർമാണ വൈവിധ്യത്തിെൻറ നാടുകൂടിയാണ് ദൈദ്. നാല് ഗോപുരങ്ങളുള്ള അൽ-ഖാസിമി കോട്ടയുടെ പൗരാണിക വഴികളിലൂടെ ഭൂതകാലത്തിലേക്ക് പോയാൽ നഗരത്തിെൻറ വാസ്തുകലയുടെ വൈവിധ്യങ്ങൾ വായിച്ചെടുക്കാം. വൃത്താകൃതിയിലുള്ളതും ചതുരാകൃതിയിലുള്ളതുമായ നാലുഗോപുരങ്ങളോടുകൂടിയ കോട്ട ഖവാസിം ഗോത്രത്തിെൻറ പത്രാസായിരുന്നു.
1750ൽ നിർമിച്ച കോട്ട വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോയി. തകർച്ചയുടെ പൂർണവിരാമത്തിലേക്ക് അടുക്കുകയായിരുന്ന കോട്ടയുടെ പുനർനിർമ്മാണം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം 2017നും 2021നുമിടയിലാണ് പൂർത്തീകരിച്ചത്. പ്രദേശത്ത് പിൻകാലത്ത് വന്ന നിർമിതികളെല്ലാം പൊളിച്ചുമാറ്റി, പരമ്പരാഗത കച്ചവട കേന്ദ്രങ്ങളും മ്യൂസിയങ്ങളും സ്ഥാപിച്ച് പൗരാണികതയുടെ തനിമ നിലനിർത്തിയാണ് പുനർനിർമാണം നടന്നത്.
ഖവാസിം കുടുംബത്തിെൻറ ശക്തികേന്ദ്രമെന്ന നിലയിൽ ദൈദിെൻറ തന്ത്രപരമായ പ്രാധാന്യം ഈ കോട്ട പ്രതിഫലിപ്പിക്കുന്നു. ദൈദ് കോട്ടയുടെ അസാധാരണമായ ഘടന ചരിത്രകാരനായ ജെ.ജി ലോറിമർ തെൻറ 1915 ലെ സർവേയിലും ഗസറ്റിയറിലും രേഖപ്പെടുത്തി. അതിൽ നാല് ഗോപുരങ്ങളുള്ള അൽ ഖാസിമി കോട്ടയുടെ നിർമാണത്തെ കുറിച്ചും പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ കുറിച്ചും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പേർഷ്യൻ ഗൾഫ്, ഒമാൻ, സെൻട്രൽ അറേബ്യ എന്നിവയുടെ ചരിത്രത്തിെൻറ സത്ത അടയാളപ്പെടുത്തുന്ന 5,000 പേജും രണ്ട് വാല്യങ്ങളുമുള്ള ഗസറ്റിയർ ഒരു ചരിത്രനിധിയാണ്. തനൈജ്, ബാനി ഖിതാബ്, ഖവാതിർ ഗോത്രങ്ങളുടെ ഉടമസ്ഥതയിലുള്ള 140 ഓളം വീടുകൾ ദൈദിൽ ഉണ്ടായിരുന്നു, ചെളി, ഇഷ്ടിക, ഈന്തപ്പന എന്നിവ കൊണ്ടാണ് കോട്ട നിർമാണം പൂർത്തിയാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.