അല്‍ ഖസ്ബ ഗള്ഫിെൻറ വെനിസ്
text_fieldsചിറകുള്ള കെട്ടിടങ്ങളും അവക്കിടയിലൂടെ കടന്നു പോകുന്ന ജലപാതയും, ഖാലിദ് ലഗൂണില്‍ നിന്നാണ് അല്‍ഖാന്‍ ലഗൂണ്‍ വഴി കടല്‍ സന്ദര്‍ശിക്കുന്നത്. പവിഴക്കല്ലുകള്‍ കൊണ്ട് വീടുകള്‍ നിര്‍മിക്കുന്ന ഷാര്‍ജയുടെ ഹൃദയഭാഗത്ത്. സുഗന്ധവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍, കോഫി, മൈലാഞ്ചി, അറബിക് ഗം....
പ്രശസ്ത അറബ് കവി അലി അല്‍ അംറിയുടെ വരികളില്‍ വിടരുന്ന ഖസ്ബയുടെ ചന്തമാണിത്. ഒരുപാട് കവികളുടെ വരികളിൽ വിരിഞ്ഞൊഴുകിയിട്ടുണ്ട് ഈ സൗന്ദര്യം.
പാലങ്ങളും തോടുകളും ഉയര്‍ന്ന കെട്ടിടങ്ങളും കളിയോടങ്ങളും നിറഞ്ഞ അല്‍ ഖസ്ബ ഗള്‍ഫിലെ വെനീസാണ്. ബഹുനില കെട്ടിടങ്ങളില്ലാത്ത ഖസ്ബയെ സങ്കല്‍പ്പിച്ച് നോക്കൂ, അലപ്പുഴ തൊട്ട് കൈനകരി വരെ നീണ്ട് നിവര്‍ന്ന് കിടക്കുന്ന കിഴക്കിന്്റെ വെനീസ് മനസിലേക്ക് പറന്നത്തെും.
പതിനായിരം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന അല്‍ഖസ്ബയില്‍ അത്യാധുനിക വിനോദ, സാംസ്കാരിക, ബിസിനസ് വേദികള്‍ ഉണ്ട്. ഈന്തപ്പനകള്‍ കാവല്‍ നില്ക്കുന്ന മനുഷ്യനിര്‍മ്മിത ജലപാതകള്‍ കടലിെൻറ ഹൃദയത്തില്‍ ചെന്ന് മുട്ടുന്നു. കനാലിലൂടെ ഖാലിദ്, അല്‍ഖാന്‍ ലഗൂണുകളിലേക്ക് യാത്ര ചെയ്യാന്‍ തടി, ഫൈബര്‍ ബോട്ടുകള്‍ ലഭ്യമാണ്. ബിനാലെ ചിത്രങ്ങള്‍ കൊണ്ട് ചുവരുകള്‍ മനോഹരമാക്കിയ മറയ ആര്‍ട്ട് സെൻറര്‍, 300 സീറ്റുകളുള്ള മസ്ര അല്‍ അല്‍ ഖസ്ബ തിയ്യറ്റര്‍, വിവിധ അറബി, അന്തര്‍ദേശീയ സംഗീതകച്ചേരികള്‍, ചലച്ചിത്രങ്ങള്‍, നാടകങ്ങള്‍, കവിത സായാഹ്നങ്ങള്‍, മുള്ട്ടാ അല്‍ ഖസ്ബ എന്നിവ ഖസ്ബയുടെ അഴകാണ്. കായല്‍ കരയിലൂടെ രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്നവര്‍ നിരവധിയാണ്. നടന്നു തളരുമ്പോള്‍ ഇരിക്കാന്‍ ഈന്തപ്പനകളുടെ തണലുള്ള ഇരിപ്പിടങ്ങള്‍. കായലിനു കുറുകെ തീര്‍ത്ത പാലങ്ങളില്‍ നിറയെ ചിത്രപൗര്ണമികള്. രാവില്‍ കായലിലൂടെ ഒഴുകി നടക്കുന്ന കളിയോടങ്ങളില്‍ നിന്ന് ഇറങ്ങിവരുന്ന പ്രണയമന്ത്രങ്ങള്‍. തടാകത്തില്‍ നിന്ന് തടാകത്തിലേക്ക് യാത്ര ചെയ്യുന്ന തിരമാലകളുടെ നിറമുള്ള ബോട്ടുകള്‍. സംഗീത ഉപകരണങ്ങളുമായി വന്ന് ജലാശയത്തെ തൊട്ടുണര്‍ത്തുന്ന കലാകാരന്മാര്, കായല്‍ കരയിലിരുന്ന് ഖസ്ബയുടെ കരളില്‍ കവിത കുറിക്കുന്ന കവികള്‍, വാക്കുകള്‍ക്ക് അതീതമാണ് ഗള്‍ഫിലെ വെനീസിെൻറ അഴകെന്ന് മനസ് മന്ത്രിക്കും. കുടുംബങ്ങളുടെ ലക്ഷ്യസ്ഥാനമാണ് ഖസ്ബ. ലോകത്തിലെ രുചികള്‍ വിളമ്പുന്ന ഭോജനശാലകളും കലകള്‍ വിളമ്പുന്ന തിയ്യറ്ററുകളും സംഗമിക്കുന്ന വിസ്മയ കേന്ദ്രം. മനസിന് തീ പിടിച്ച പ്രവാസി മലയാളികള്‍ ആശ്വാസത്തിെൻറ കുളിരുതേടി കായല്‍ കരയില്‍ വന്നിരുന്ന് മനസിെൻറ കണ്ണുനീര് തുടക്കും. അവധിയില്ലാതെ കലാ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഖസ്ബയിലേക്കുള്ള വഴികള്‍ നീളെ പൂമര തണലാണ്, കിളികള്‍ പാടുന്ന ചില്ലകളില്‍ പൂക്കാലം. ഖസ്ബയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നയാ പൈസ ആവശ്യമില്ല. ബോട്ടിലും മറ്റും കയറണമെങ്കില്‍ ടിക്കറ്റെടുക്കണം.
ബന്ധപ്പെടേണ്ട നമ്പര്‍: + 97165252444
അല്‍ ഖസ്ബ സമയം: രാവിലെ 08:00 മുതല്‍ 11:59 വരെ
സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം (തിരഞ്ഞെടുത്ത സമയം): രാവിലെ 11:00 മുതല്‍ രാത്രി 08:00 വരെ
സന്ദര്‍ശിക്കാന്‍ ആവശ്യമായ സമയം: 03:00 മണിക്കൂര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.