കണ്‍ കുളിര്‍ക്കാഴ്ച്ചകളില്‍ മരുഭൂ താഴ്വാരങ്ങള്‍
text_fieldsയു.എ.ഇയിലെ പര്‍വ്വത നിരകളോട് ചേര്‍ന്ന ഊഷര താഴ്വാരങ്ങള്‍ നല്‍കുന്നത് കണ്‍ കുളിര്‍ക്കാഴ്ച്ചകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ശൈത്യകാലത്ത് വിരുന്നത്തെിയ പല താഴ്വാരങ്ങളിലും ജലാശയം രൂപപ്പെടുത്തി. മണല്‍തിട്ട മാത്രമായിരുന്ന റാസല്‍ഖൈമയിലെ ഡാമുകളില്‍ ഏറെ നാളുകള്‍ക്ക് ശേഷം ജലം ശേഖരിക്കപ്പെട്ടു.
താപ നില താഴ്ന്നതിനത്തെുടര്‍ന്ന് മഞ്ഞ് പൊതിഞ്ഞ ജബല്‍ ജെയ്സിന്‍റെ വീഡിയോ ഒരാഴ്ച്ച മുമ്പ് റാക് മീഡിയ ഓഫീസ് പുറത്തുവിട്ടിരുന്നു. ശൈത്യകാലത്തിന്‍റെ മധ്യത്തിലുള്ള രാജ്യം വരും ദിവസങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നുണ്ട്.
കോടമഞ്ഞിന്‍റെ നൃത്തനൃത്തങ്ങളോടൊപ്പം താഴ്വാരങ്ങളിലെ കുളിര്‍ക്കാഴ്ച്ചകളും ആസ്വദിക്കാന്‍ മരുഭൂ പര്‍വ്വതനിരകളെ ലക്ഷ്യമാക്കി എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ മലനിരകളിലും വാദികളിലുമത്തെുന്ന സന്ദര്‍ശകര്‍ രാത്രി ഏറെ സമയവും ചെലവഴിച്ചാണ് ഇവിടെ നിന്ന് മടങ്ങുന്നത്. ജബല്‍ ജെയ്സിന് പുറമെ ശൗക്ക, യാനസ് തുടങ്ങി തികച്ചും വിജനമായ മലനിരകളിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് സന്ദര്‍ശകര്‍ പ്രകൃതി ആസ്വാദനത്തിനത്തെുന്നത്.
അസ്ഥിര കാലാവസ്ഥ സമയങ്ങളില്‍ ഈ മേഖലകളിലേക്ക് യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശമുണ്ട്. മലനിരകളിലും താഴ്വരകളിലും എത്തുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും പരിസ്ഥിതി സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. മുഴുസമയ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.