Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ...

ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ സ്വ​ന്തം ദ്വീ​പ്

text_fields
bookmark_border
butterfly-island
cancel

ഷാ​ർ​ജ അ​ൽ മ​ജാ​സി​ലെ അ​ൽ നൂ​ർ​ദ്വീ​പി​ൽ പോ​യാ​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ന​മ്മു​ടെ മ​ന​സി​ൽ നി​റ​കൂ​ട്ടു​ക​ൾ ചാ​ലി​ക്കും.

വ​രി​ഞ്ഞു​മു​റു​കി​യ മ​ന​സ് ശാ​ന്ത​മാ​കും. പ​ച്ചി​ല​പ​ട​ർ​പ്പു​ക​ളി​ൽ നി​ന്ന് പൂ​മ്പാ​റ്റ​ക​ളു​ടെ ജീ​വി​ത ച​ക്രം ഇ​റ​ങ്ങി​വ​ന്ന് ന​മു​ക്ക് ചു​റ്റും വി​സ്മ​യ​ങ്ങ​ൾ ചാ​ർ​ത്തും. വാ​ഹ​ന​ങ്ങ​ൾ ഇ​ര​മ്പി​യാ​ർ​ക്കു​ന്ന റോ​ഡു​ക​ൾ​ക്കി​ട​യി​ലെ ക​ട​ലു​മാ​യി ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഖാ​ലി​ദ് ത​ടാ​ക​ത്തി​ലെ അ​ൽ നൂ​ർ ദ്വീ​പി​ലെ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഒ​രു​വ​ട്ട​മെ​ങ്കി​ലും പോ​ക​ണം.

ഒ​രു ചി​ത്ര​ശ​ല​ഭം എ​ങ്ങ​നെ പി​റ​വി കൊ​ള്ളു​ന്നു​വെ​ന്നും ശി​ഷ്ട​കാ​ലം എ​ങ്ങ​നെ​യെ​ല്ലാം ജീ​വി​ക്കു​ന്നു എ​ന്നെ​ല്ലാം അ​ക്ക​മി​ട്ട് പ​റ​ഞ്ഞു​ത​രും അ​ത്യ​പൂ​ർ​വ്വ​മാ​യ ഈ ​പൂ​മ്പാ​റ്റ വീ​ട്. പ്യൂ​പ്പ​ക​ൾ ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന വി​സ്മ​യ​ക്കാ​ഴ്ച ഏ​തൊ​രു സ​ഞ്ചാ​രി​യു​ടെ​യും മ​നം ക​വ​രാ​ൻ പാ​ക​ത്തി​ലു​ള്ള​താ​ണ്. ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ത​ന​ത് ആ​വാ​സ വ്യ​വ​സ്ഥ​ക്ക് പോ​റ​ലേ​ൽ​പ്പി​ക്കാ​തെ പ്ര​കൃ​തി​യി​ൽ നി​ന്ന് പ​ഠി​ച്ച് പാ​ക​പ്പെ​ടു​ത്തി​യാ​ണ് പൂ​മ്പാ​റ്റ​വീ​ടു​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും തെ​ക്കേ അ​മേ​രി​ക്ക​യി​ൽ നി​ന്നു​മെ​ത്തി​യ ഇ​രു​പ​തി​ല​ധി​കം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ദി​നം​പ്ര​തി പെ​രു​കു​ക​യാ​ണി​വി​ടെ. ഓ​രോ ര​ണ്ടാ​ഴ്ച​യി​ലു​മെ​ത്തി​ക്കു​ന്ന പ്യൂ​പ്പ​ക​ൾ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ചി​ല്ലു​കൂ​ട്ടി​ൽ പ​രി​പാ​ലി​ക്കു​ന്നു. പ്ര​കൃ​തി​യു​ടെ പാ​ട്ട് കേ​ട്ട് ചി​റ​ക​ണി​യു​ന്ന പൂ​മ്പാ​റ്റ​ക​ൾ ശ​ല​ഭ​വീ​ട്ടി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ന്ന കാ​ഴ്ച്ച പ്ര​കൃ​തി​യു​ടെ ആ​ഴ​ത്തോ​ളം മ​ന​സി​നെ കൊ​ണ്ട്പോ​കും.

ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ മാ​ത്ര​മ​ല്ല ദ്വീ​പി​ലു​ള്ള​ത്. സ​സ്യ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും വ​ള്ളി​പ​ട​ർ​പ്പു​ക​ളും ധാ​രാ​ള​മു​ണ്ട്. ത​ണു​പ്പേ​റി​യ​തോ​ടെ ദേ​ശാ​ട​ന പ​ക്ഷി​ക​ളും വി​രു​ന്നെ​ത്തി​യി​ട്ടു​ണ്ട്. രാ​വും പ​ക​ലും ചി​ല്ല​ക​ൾ നി​റ​യെ കി​ളി​മൊ​ഴി​ക​ളാ​ണ്. സ​ന്ധ്യ​ക്ക് മ​ര​ങ്ങ​ൾ സം​ഗീ​ത​മ​യ​മാ​കും.

ദ്വീ​പി​ലേ​ക്കു​ള്ള പാ​ല​വും അ​നു​ഭൂ​തി പ​ക​രു​ന്ന​താ​ണ്. പ്ര​കൃ​തി​യെ പാ​ല​ത്തി​ൽ നി​ന്നും വാ​യി​ച്ചെ​ടു​ക്കാം. ദ്വീ​പി​ലെ ജൈ​വ​സു​ന്ദ​ര കാ​ഴ്ച്ച​ക​ൾ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി രാ​ത്രി 11 വ​രെ കാ​ണാം. ശ​ല​ഭ​ങ്ങ​ളു​ടെ വീ​ട് രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. 35 ദി​ർ​ഹ​മാ​ണ് ദ്വീ​പി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:butterflyIslandEmarat beats
News Summary - island of butterflies
Next Story