മുസന്ദത്തിലേക്ക് പോകാം, ഉല്ലസിക്കാം
text_fieldsമുസന്ദം, ഗ്രാമ പ്രദേശങ്ങളും ദ്വീപുകളും പ്രകൃതി രമണീയ മലനിരകളും, താഴ്വരകളും, കടല്‍ത്തീരവും, കടല്‍ ജീവി സങ്കേതങ്ങളും പൗരാണിക കോട്ടകളുമെല്ലാം സംഗമിക്കുന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം. ഒമാനിലെ ഒരു ഗവർണറേറ്റാണ് മുസന്ദം. അറേബ്യൻ പെനിൻസുലയിൽ നിന്ന് പേർഷ്യൻ ഗൾഫിലേക്കുള്ള ഇടുങ്ങിയ പ്രവേശനമായ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന മുസന്ദം പെനിൻസുലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മുസന്ദം ഉപദ്വീപിന് 1,800 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തീർണം. യു.എ.ഇയിൽ നിന്ന് കരമാർഗം മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയൂ. റാസൽഖൈമ വഴിയും ഷാർജയുടെ ഭാഗമായ ദിബ്ബ അൽ-ഹസന് വഴിയും മുസന്ദത്തിലേക്ക് പ്രവേശിക്കാം. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റ്സിലെ മലനിരകള്‍ക്കരികിലുള്ള മുസന്ദം പെനിന്‍സുലയിലെ കടലിനോടു ചേർന്ന കൂറ്റന്‍ പര്‍വ്വത താഴ്വരകളിലെ ഗ്രാമങ്ങളും ദ്വീപുകളും താണ്ടിയുള്ള മണിക്കൂറുകൾ നീണ്ട ഉല്ലാസ യാത്ര വേറിട്ട അനുഭവമാണ്. യു.എ.ഇയുടെ വടക്കേ മൂലയില്‍ പര്‍വ്വത ശിഖരങ്ങള്ക്കപ്പുറത്തുള്ള മുസന്ദം, ഗ്രാമ പ്രദേശങ്ങളും ദ്വീപുകളും പ്രകൃതി രമണീയ മലനിരകളും താഴ്വരകളും കടല്‍ത്തീരവും കടല്‍ ജീവി സങ്കേതങ്ങളും പൗരാണിക കോട്ടകളുമെല്ലാം ഗള്‍ഫിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്. കാര്യമായ വികസനങ്ങമൊന്നുമില്ലാത്ത ഈ മേഖലയില്‍ എത്താന്‍ ഒമാനിലുള്ളവര്‍ക്ക് കടമ്പകളേറെ കടക്കണം. എന്നാല്‍, യു.എ.ഇയിലെ വിദേശികള്‍ക്കു പോലും വലിയ പ്രയാസമില്ലാതെ കടക്കാന്‍ കഴിയുന്ന ടൂറിസ്റ്റ് കേന്ദ്രമാണിത്. അറേബ്യയുടെ നോർവെ, പശ്ചിമേഷ്യയിലെ നോർവെ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന പര്‍വ്വത നിബിഢമായ മുസന്ദത്തിലെ ഓരോ ഗ്രാമവും കൗതുകം നല്കുന്നു. മലനിരകള്‍ക്കു താഴെ സമുദ്രവും താഴ്വാരകളിലെ ജലാശയവും ഏറെ ആകര്‍ഷകമാണ്. 70കിലോമീറ്ററോളം വീതിയുള്ള ഹൊര്‍മുസ് കടലിടുക്കിന് സമീപത്തെ മുസന്ദം മുനമ്പിലെ ഏകപട്ടണം തലസ്ഥാനമായ ഖസബാണ്. 17-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഖസബിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
വിരലുകള്‍ കടലിലേക്ക് തള്ളി നില്ക്കും പോലെ കടലില്‍ പൊങ്ങി നില്ക്കുന്ന കൂറ്റന്‍ മലകള്‍ സുന്ദരമായ കാഴ്ചയാണ്. ലിമ, ഖുംസാര്‍, താവി, ബുഖ തുടങ്ങിയ ഗ്രാമപ്രദേശങ്ങളും മുസന്ദത്തിലെ മനോഹര മേഖലയാണ്. ലിമ, ഖുംസാര്‍ ദ്വീപുകളിലേക്ക് ബോട്ടു മാര്‍ഗമേ സഞ്ചാര സൗകര്യമുള്ളൂ. ഖുംസാര്‍ ദ്വീപു യാത്രക്കിടയിലെ ഡോള്‍ഫിന്‍ കാഴ്ചകള്‍ മനോഹരമാണ്. കടലും കരയും തീര്‍ത്ത മനോഹരമായ ദൃശ്യവിരുന്നാണ് മുസന്ദം ദീപിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മല്‍സ്യബന്ധനം മുഖ്യ തൊഴിലാക്കിയ കടലോര ഗ്രാമങ്ങള്‍ തേടിയുള്ള സ്പീഡ് ബോട്ടിലെ യാത്ര അവിസ്മരണീയമായ അനുഭവമാണ്.
റാസല്‍ഖൈമ, ഫുജൈറ എമിറേറ്റ്സിലെ മലനിരകള്‍ക്കരികിലുള്ള മുസന്ദം പെനിന്‍സുലയിലെ കടലിനോടു ചേര്‍ന്നുള്ള കൂറ്റന്‍ പര്‍വ്വത താഴ്വരകളിലെ ഗ്രാമങ്ങളും ദ്വീപുകളും താണ്ടിയുള്ള മണിക്കൂറുകൾ നീണ്ട ഉല്ലാസ യാത്ര ഓരോ യാത്രികർക്കും വേറിട്ട അനുഭവമായിരിക്കും.
ഫുജൈറയിൽനിന്നൊരു യാത്ര
കെ.എം.സി.സി ഫുജൈറ നൂറോളം പേരുമായി മുസന്ദം ദീപിലേക്ക് യാത്ര സംഘടിപ്പിച്ചു. ഹസൻ ദിബ്ബയിൽ നിന്നും രാവിലെ പതിനൊന്നു മണിയോടെ രണ്ടു ബോട്ടുകളിലായി പുറപ്പെട്ട ബോട്ട് ഒന്നര മണിക്കൂർ കൊണ്ട് മുസന്ദം ദീപിലെത്തി. ഫുജൈറ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എം സിറാജ്, പ്രസിഡന്റ് മുബാറക് കോക്കൂർ, ജനറൽ സെക്രട്ടറി റാഷിദ് ജാതിയേരി, മറ്റു ഭാരവാഹികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളും പങ്കെടുത്തു.
അവിസ്മരണീയ ഉല്ലാസ യാത്രക്ക് കെ.എം.സി.സി സെക്രട്ടറി ജലീൽ ഖുറൈശി നേതൃത്വം നൽകി. യാത്രയിൽ വിദ്യാർത്ഥികൾക്കായി ക്വിസ്, മ്യൂസിക് ചെയർ തുടങ്ങിയ മത്സരങ്ങളും വ്യത്യസ്തമായ വിനോദ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.