2021 സംഭവങ്ങൾ ഓർമകൾ
text_fieldsജനുവരി
1: 'ബ്രേക്ഫാസ്റ്റ് വിത്ത് കോൺസൽ ജനറൽ' പദ്ധതിക്ക്തുടക്കം
2: അബൂദബി റോഡുകളിൽ ടോൾ സംവിധാനം നിലവിൽ വന്നു
4: സിനോഫാം വാക്സിൻ ഡ്രൈവിന് തുടക്കം
5: ഗൾഫ് ഐക്യത്തിനായുള്ള അൽ ഉല കരാറിൽ യു.എ.ഇ ഒപ്പിട്ടു
21: റഷ്യൻ വാക്സിൻ 'സ്പുട്നിക്-5'ന് യു.എ.ഇ അംഗീകാരം
ഫെബ്രുവരി
9: അറബ് ലോകത്തെ ആദ്യ ചൊവ്വാ ദൗത്യം യു.എ.ഇയുടെ'ഹോപ് പ്രോബ്' ഭ്രമണപദത്തിലെത്തി
13: യു.എ.ഇയിലെ കോവിഡ് മരണം ആയിരം കടന്നു
14:'ഹോപ് പ്രോബ്'പകർത്തിയ ആദ്യ ചൊവ്വാ ചിത്രം ഭൂമിയിലെത്തി
27: യു.എ.ഇ ടൂർ കിരീടം തദേജ് പോഗോകറിന്
മാർച്ച്
2: ദുബൈയിൽ കലാകാരൻമാർക്കായി 'കൾചറൽ വിസ'പ്രഖ്യാപിച്ചു
7: ദുബൈയിലെ ആദ്യകാല പ്രവാസി വി.എൻ.കെ അഹമ്മദ് ഹാജി അന്തരിച്ചു
9: ശൈഖ ലത്തീഫ അറബ് ലേഡി ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു
10: അബൂദബി ബറാക്ക പ്ലാൻറിൽ രണ്ടാമത്തെ ആണവ റിയാക്ടറിന് അനുമതി
14: ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ പുറത്തിറക്കി
16: സുവർണ ജീബിലിയുടെ ഭാഗമായി 2021നെ യു.എ.ഇ പ്രസിഡൻറ് 'ഇയർ ഓഫ് ഫിഫ്റ്റീത്ത്' ആയി പ്രഖ്യാപിച്ചു.
17: ശൈഖ് മുഹമ്മദ് ബിൻ സായിദിന് മാനവിക സംഭാവനകൾക്ക് ദിഹാദ് പുരസ്കാരം
21: വിദൂര ജോലികൾക്കായി വിസ നൽകാൻ യു.എ.ഇ തീരുമാനിച്ചു
24: ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് അന്തരിച്ചു
29: ചൈനയുടെ സിനോഫാമുമായി സഹകരിച്ച് യു.എ.ഇയിൽ വാക്സിൻ നിർമാണത്തിന് തുടക്കം
31: ദുബൈയിലെ ആദ്യ സ്വകാര്യ സ്കൂൾ സ്ഥാപക മറിയാമ്മ വർക്കി അന്തരിച്ചു
ഏപ്രിൽ
6: സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം
10: എം.എ യൂസുഫലിക്ക് അബൂദബിയുടെ ഉന്നത സിവിലിയൻ പുരസ്കാരം
10: ബഹിരാകാശ ദൗത്യത്തിന് ആദ്യ അറബ് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ
18: ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രഖ്യാപിച്ച '100മില്യൻ മീൽസ്' കാമ്പയിന് തുടക്കമായി
22: ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ 10ദിവസത്തെ യാത്രവിലക്ക് ഏർപ്പെടുത്തി
27: ദുബൈ സുന്നി സെൻറർ പ്രസിഡൻറ് ഹാമിദ് കോയമ തങ്ങൾ അന്തരിച്ചു
മെയ്
16: കോവിഡ് നിയന്ത്രണത്തിന് ശേഷം യു.എ.ഇ സർക്കാർ ജീവനക്കാർ ഓഫീസുകളിൽ നേരിട്ട് ഹാജാരാകാൻ തുടങ്ങി
23:30ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോൽസവം തുടങ്ങി
ജൂൺ
1: എക്സ്പോ 2020 മെട്രോ സ്റ്റേഷൻ തുറന്നു
9: അബൂദബിയിൽ പൊതുയിടങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻപാസ് നിർബന്ധമാക്കി
11: യു.എ.ഇക്ക് യു.എൻ രക്ഷാസമിതിയിൽ താൽകാലിക അംഗത്വം
16: യു.എ.ഇയിൽ മൂന്നു വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം തുടങ്ങി
24: ദുബൈ വിമാനത്താവളം ടെർമിനൽ ഒന്ന് ഒരു വർഷത്തിന് ശേഷം തുറന്നു
ജൂലൈ
4: മൊഡേണ വാക്സിന് യു.എ.ഇയുടെ അനുമതി
5: വിദ്യാർഥികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു
12: ലക്ഷം കോഡർമാർക്ക് ഗോൾഡൻ വിസ അനുവദിക്കുമെന്ന് പ്രഖ്യാപനം
14: ഇസ്രായേലിൽ യു.എ.ഇ എംബസി തുറന്നു
ആഗസ്റ്റ്
4: യു.എ.ഇയിലേക്ക് ഇന്ത്യക്കാർക്ക് യാത്രവിലക്ക് നീക്കി
8: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു
18: ജീവകാരുണ്യപ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു.
22: സന്ദർശക വിസക്കാർക്കും യു.എ.ഇയിലേക്ക് യാത്രാനുമതി
29: ഇടവേളക്ക് ശേഷം സ്കൂളുകൾ തുറന്നു
സെപ്റ്റംബർ
1: മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എതിരെ പരാതി നൽകാൻ അനുമതി നൽകുന്ന നിയമത്തിന് അംഗീകാരം
5: സുവർണജൂബിലിയോടനുബന്ധിച്ച് ഭാവിയിലേക്കുള്ള രാഷ്ട്രത്തിെൻറ പത്ത് അടിസ്ഥാന തത്വങ്ങൾ പ്രഖ്യാപിച്ചു
8: യു.എ.ഇ-സൗദി യാത്രവിലക്ക് നീക്കി
12: ദുബൈ കേന്ദ്രമായി 'നീറ്റ്' പരീക്ഷ നടന്നു
13: ദുബൈ-അബൂദബി ബസ് സർവീസ് പുനരാരംഭിച്ചു
19: ഐ.പി.എൽ മൽസരങ്ങൾക്ക് യു.എ.ഇയിൽ തുടക്കം
23: യു.എ.ഇയിൽ ചിലയിടങ്ങളിൽ മാസ്ക് ഇളവ്
25: ശൈഖ് മക്തൂം ബിൻ മുഹമ്മദ് യു.എ.ഇ ധനകാര്യമന്ത്രിയായി നിയമിതനായി
30: എക്സ്പോ 2020 ദുബൈ ഉദ്ഘാടനം
ഒക്ടോബർ
1: എക്സ്പോയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തു. സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി
3: ദുബൈ സ്കൂളുകളിൽ എല്ലാ കുട്ടികളും നേരിട്ട് ക്ലാസിലെത്തി തുടങ്ങി
5: ശുക്രനിലേക്ക് ബഹിരാകാശദൗത്യം പ്രഖ്യാപിച്ച് യു.എ.ഇ
7:2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്ന പദ്ധതിക്ക് തുടക്കമായി
10: അബൂദബിയിൽ കോഡിങ് സ്കൂൾ തുറന്നു
18: ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് യു.എ.ഇയിൽ തുടങ്ങി
21: ഐൻ ദുബൈ തുറന്നു
23: ഹത്തയിൽ വൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു
നവംബർ
3: ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം 40ാം എഡിഷന് തുടക്കം
6: മാധ്യമം ബുക്സ് അന്താരാഷ്ട്ര തലത്തിൽ പ്രകാശിതമായി
7: അബൂദബിയിൽ മുസ്ലിമേതര വിഭാഗങ്ങൾക്ക് പുതിയ വ്യക്തിനിയമത്തിന് അംഗീകാരം
9: യു.എ.ഇയിൽ വിരമിച്ച ശേഷവും തുടരാൻ പുതിയ വിസ പ്രഖ്യാപിച്ചു
12: അബൂദബി ദേശീയ അക്വേറിയം ഉദ്ഘാടനം ചെയ്തു
14: ദുബൈയിൽ നടന്ന ട്വൻറി20 ക്രിക്കറ്റ് പുരുഷ ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്ക് വിജയം
15: തൊഴിൽ സംരക്ഷണ നിയമത്തിന് അംഗീകാരം
16: ദുബൈയിൽ അഞ്ചുവർഷ മൾടിപ്ൾ എൻട്രി വിസ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു
25: യു.എ.ഇ ദേശീയദിനം യുനെസ്കോയുടെ 'അന്താരാഷ്ട്ര ഭാവിദിനം' ആയി അചരിക്കാൻ അംഗീകാരം
26: എം.കെ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം.കെ അബ്ദുല്ല ഹാജി അന്തരിച്ചു
27: ഒമിക്രോൺ: ഏഴ് രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രവിലക്ക്
27: യു.എ.ഇ സിവിൽ-ക്രിമിനൽ നിയമ പരിഷ്കരണത്തിന് അംഗീകാരം
ഡിസംബർ
1: യു.എ.ഇയിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു
2: സുവർണ ജൂബിലി ദേശീയദിനം ആഘോഷിച്ചു
5: ഇത്തിഹാദ് റെയിലിൽ പാസഞ്ചർ ട്രെയിൻ ഓടിക്കാൻ തീരുമാനം
6: അബൂദബിയിൽ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങി
7: യു.എ.ഇയിൽ വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി
9: ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളാക്കി
12:അബൂദബി ഗ്രാൻഡ് പിക്സ് കിരീടം മാക്സ് വേഴ്സറ്റപ്പന്
12: ദുബൈ സർക്കാർ ലോകത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത ഗവൺമെൻറായി
13:എക്സ്പോയിൽ നടന്ന വേൾഡ് ചെസ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണ് കിരീടം
13: യു.എ.ഇയിൽ സ്വകാര്യ-സർക്കാർ മേഖലകളിൽ തൊഴിൽ നിമയം ഏകീകരിക്കാൻ തീരുമാനിച്ചു
13: ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രി യു.എ.ഇയിൽ
17: പ്രമുഖ യു.എ.ഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു
21: പി.എ ഇബ്രാഹീം ഹാജി അന്തരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.