ആഫ്രിക്കയിൽ ഷാർജയുടെ നാലുഗ്രാമങ്ങൾ
text_fieldsഷാർജ: അന്താരാഷ്ട്ര തലത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഷാർജ ചാരിറ്റി സൊസൈറ്റി ആഫ്രിക്കയിലെ വിവിധ മേഖലകളിൽ നാലുഗ്രാമങ്ങൾ നിർമിച്ചു. ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കായി അടിസ്ഥാന വികസനം ഒരുക്കുകയാണ് സൊസൈറ്റിയുടെ പ്രഥമ ലക്ഷ്യം.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ ഇതിനകം സൊസൈറ്റി നിരവധി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൗറിത്താനിയയിൽ രണ്ട് ഗ്രാമങ്ങളും നൈജർ റിപ്പബ്ലിക്കിൽ രണ്ടും ഗ്രാമങ്ങളാണ് പണിതത്. ചാരിറ്റബിൾ ഷോപ്പ്, ജലക്ഷാമ പ്രതിസന്ധി പരിഹരിക്കാനുള്ള സംവിധാനം എന്നിവയടക്കമാണ് ഇവിടങ്ങളിൽ ഒരുക്കിയത്. നൈജറിൽ, അന്തരിച്ച ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പേരിലുള്ള ഗ്രാമം ബിംഗോള മേഖലയിൽ ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ ധനസഹായത്തോടെയാണ് നിർമിച്ചത്. ഗ്രാമത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ എല്ലാ അടിസ്ഥാന ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പള്ളി, ഡിസ്പെൻസറി, സ്കൂൾ, ഗ്രാമവാസികൾക്ക് കുടിവെള്ളം നൽകുന്നതിനായി ഒരു കിണർ എന്നിവയാണ് ഇവിടെ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.