'കുരുന്നുമുഖങ്ങളിലെ സന്തോഷമായിരുന്നു ഏറ്റവും വലിയ സമ്മാനം'
text_fieldsദിവസവും ജോലികഴിഞ്ഞ് ക്യാമ്പിലെത്താൻ എന്തോ തിടുക്കമായിരുന്നു. യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്ത് ഭീതിയിൽ കഴിഞ്ഞ കുട്ടികൾ വളരെ പെെട്ടന്നുതന്നെ സൗഹൃദത്തിലും ഉല്ലാസത്തിലുമായതിനും സാക്ഷിയായി. ഖത്തർ സർക്കാർ അവർക്ക് നൽകിയ പരിചരണവും സൗകര്യങ്ങളും ഹൃദ്യമായിരുന്നു. കൊച്ചുകുട്ടികൾക്ക് ഭക്ഷണം നൽകിയും അവരുടെ വികൃതികൾക്കും വാശികൾക്കുമിടയിൽ മുതിർന്ന സഹോദരനായിമാറാൻ കഴിഞ്ഞു. നഴ്സറികൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ കോർട്ട്, ഹെൽത്ത് ക്ലിനിക് തുടങ്ങി എല്ലാ സൗകര്യങ്ങളോടെയുമാണ് രണ്ടു മാസത്തിലേറെ ക്യാമ്പ് നടന്നത്.
ഏറ്റവും ഒടുവിൽ വിവിധ രാജ്യങ്ങളിലേക്ക് അവർ പോകുേമ്പാൾ ഹൃദയം പറിച്ചെടുക്കുന്ന വേദനയായിരുന്നു അനുഭവപ്പെട്ടത്. പ്രിയപ്പെട്ടവരോട് യാത്രപറയുന്നതുപോലെ അവർക്കും ഞാൻ ഉൾപ്പെടെയുള്ള വളൻറിയർമാർക്കും കണ്ണുനിറഞ്ഞു. ലോകത്തിെൻറ പല ഭാഗങ്ങളിലായി അഭയം തേടിയ അവർ എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്ന പ്രാർഥനമാത്രം. ഖത്തറിലെത്തി അൽ ജനൂബ് സ്റ്റേഡിയത്തിൽ അമീർ കപ്പ് ഫൈനലിെൻറ ഭാഗമായാണ് വളൻറിയർ ജീവിതത്തിെൻറ തുടക്കം. പിന്നെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഭാഗമായി. കോവിഡ് മഹാമാരി തുടക്കം കുറിച്ചപ്പോഴായിരുന്നു ഖത്തർ ചാരിറ്റിയുടെ ഭാഗമാകുന്നത്. ജോലിയും ഭക്ഷണവും ഇല്ലാതെ കഷ്്ടപ്പെടുന്ന ഒരുപാട് പേരെ സഹായിക്കാനും ഭക്ഷണം എത്തിക്കാനും സാധിച്ചു. ഇപ്പോൾ ഫിഫ അറബ് കപ്പിലും വളൻറിയർ കുപ്പായത്തിലുണ്ട്. പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശിയായ നൗഫൽ ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ആയി സേവനം ചെയ്യുകയാണ്.
വളണ്ടിയർ അനുഭവങ്ങൾ 'ഗൾഫ് മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. വാട്സാപ്പ് 55284913/ ഇ-മെയിൽ qatar@gulfmadhyamam.net.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.