കൊറോണ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ
text_fieldsറിയാദ്: ലോകത്തിലെ ഏതു ഭാഗത്തുനിന്നുമുള്ള ഉംറ തീർഥാടകർക്കും മക്കയിലും മദീനയിലും പൂർണമായും വിലക്കേർപ്പെടു ത്തി. ഉംറ വിസ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അനുവദിക്കില്ല. ജി.സി.സി രാജ്യങ്ങൾക്കും തീർഥാടനത്തിന് വിലക്ക് ഏ ർപ്പെടുത്തിയിട്ടുണ്ട്.
ദിനംപ്രതി ലക്ഷകണക്കിന് ആളുകളാണ് ഈ തീർഥാടന കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന് നത്. കഴിഞ്ഞവർഷം മാത്രം 70ലക്ഷം പേരാണ് ഇവിടേക്ക് എത്തിയത്. ഈ വർഷം അതിലധികം ആളുകൾ എത്തിച്ചേരുമെന്നായിരുന്നു കണക്കുകൂട്ടൽ.
സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് -19 റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അ റിയിച്ചു. അതേസമയം കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശ ക്തമാക്കി. സൗദി അറേബ്യയുമായി കരയിലൂടെ അതിർത്തി പങ്കിടുന്ന കുവൈത്തിലും ഒമാനിലും പാലംവഴി അതിർത്തി പങ്കിടുന് ന ബഹ്റൈനിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.
സൗദിയിലെ ജനങ്ങൾ ബഹ്റൈനുമായി ദിവസവും വിവിധ ആവശ്യങ്ങൾക്കാ യി ബന്ധപ്പെടുന്നതിനെ തുടർന്ന് ബഹ്റൈൻ അതിർത്തിയിലും നിരീക്ഷണം ശക്തമാക്കി. കുവൈത്തിൽ ഒരു സൗദി പൗരന് കൊറോണ ബാധ സ്ഥിരീകരിച്ചതായി റിേപ്പാർട്ട് ചെയ്തിരുന്നു. കുവൈത്തിൽ നാലു പൗരന്മാർക്കായിരുന്നു ആദ്യം കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇതിലൊന്ന് സൗദി പൗരനായിരുന്നു. ഇറാനിൽ നിന്നെത്തിയവർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
സൗദി അറേബ്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ ഒരു പൗരന് കൊറോണ കുവൈത്തിൽവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. അസുഖം ഭേദമായതിന് ശേഷമേ സൗദിയിലേക്ക് കൊണ്ടുവരൂ. അതുവരെ കുൈവത്തിൽ ചികിത്സ തുടരുമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം നിരന്തരം കുവൈത്ത് ആരാഗ്യമന്ത്രാലയവുമായി സൗദി ബന്ധപ്പെടുകയും ചികിത്സ ഉറപ്പാക്കാൻ ആവശ്യമായവ ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ അൽകഫ്ജിയിൽ കുവൈത്തും സൗദി അറേബ്യയും പങ്കാളികളായ എണ്ണ ശുദ്ധീകരണ സ്ഥാപനത്തിൻെറ പ്രവർത്തനം നിർത്തിവെച്ചു. ഇതിൻെറ ഓഫിസ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കുവൈത്തിലെയും മറ്റു രാജ്യങ്ങളിലെയും 1500 ഓളം ആളുകൾ ദിനംപ്രതിയെത്തി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവിടത്തെ ഭൂരിഭാഗംപേരും ജോലി ചെയ്യുന്നത് കൊറോണ ബാധ കൂടുതൽ കണ്ടെത്തിയ ഫർവാനിയ പോലുള്ള സ്ഥലങ്ങളിലാണ്.
അയൽ രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കര, വ്യോമ, തുറമുഖ അതിർത്തികളിലെല്ലാം കർശന പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തി. സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിങ്ഫഹദ് കടൽപ്പാലത്തിലും നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കി.
ഒമാനിലെ നോവൽ കൊറോണ വൈറസ് (കോവിഡ്-19) രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നതോടെ ആരോഗ്യമന്ത്രാലയം അതിജാഗ്രതയിൽ. ഇറാനിൽനിന്ന് തിരികെയെത്തിയവർ വീടുകളിൽത്തന്നെ തുടരണമെന്ന് മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരി ഒമ്പതിനുശേഷം ഇറാനിൽനിന്ന് തിരികെെയത്തിയവരാണ് വീടുകളിൽ തുടരേണ്ടത്.
രോഗപ്രതിരോധ നടപടിയുടെ ഭാഗമായി വീടുകളിൽ പരസമ്പർക്കമില്ലാതെ (ക്വാറൈൻറൻ) തുടരുന്നതിെൻറ ഭാഗമാണിത്. ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ ഇതിനായി പാലിക്കണം. മന്ത്രാലയത്തിെൻറ കാൾ സെൻറർ നമ്പറായ 24441999ൽ വിളിക്കുകയോ തൊട്ടടുത്ത ആരോഗ്യസ്ഥാപനത്തിൽ ബന്ധപ്പെടുകയോ ചെയ്താൽ ഇതിന് വേണ്ട നിർദേശങ്ങൾ ലഭിക്കും. ഇറാനിൽനിന്ന് തിരികെയെത്തിയവരാണ് രോഗം സ്ഥിരീകരിച്ച ആറുപേരുമെന്നതിനാലാണ് മന്ത്രാലയത്തിെൻറ പ്രത്യേക നിർദേശം.
ലോകത്ത് ഭയംവിതച്ച് പടർന്നുപിടിക്കുന്ന നോവൽ കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഇമാമുമാർ വെള്ളിയാഴ്ച പ്രസംഗത്തിൽ ഉപദേശിച്ചു. തനിക്ക് രോഗംവരുന്നത് തടയുന്നതോടൊപ്പം മറ്റുള്ളവർക്ക് പടരുന്നതുകൂടി തടയണമെന്നാണ് ഇമാമുമാർ ആവശ്യപ്പെട്ടത്. തനിക്കിഷ്ടമില്ലാത്തത് മറ്റുള്ളവർക്കുവേണ്ടി ഇഷ്ടപ്പെടരുതെന്ന നബിവചനമാണ് ഇമാമുമാർ ഉദ്ധരിച്ചത്.
കോവിഡ് വൈറസ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ ഒമാനി പൗരന്മാർക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിന് നിബന്ധന ഏർപ്പെടുത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിലേക്ക് വരുന്നവർ പ്രവേശനത്തിന് ജി.സി.സി പൗരന്മാർക്കുള്ള ദേശീയ തിരിച്ചറിയൽ കാർഡിന് പകരം ഇനി പാസ്പോർട്ട് ആണ് നൽകേണ്ടത്. വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അബൂദബി ഫെഡറൽ അതോറിറ്റിയുടേതാണ് തീരുമാനം. യു.എ.ഇയിലേക്ക് എത്തുന്നവർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചുവെന്നുമുള്ള വിവരം മനസ്സിലാക്കുന്നതിനായാണ് പാസ്പോർട്ട് നിർബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.