കുവൈത്ത് സിറിയയിലേക്ക് 23ാമത് സഹായ വിമാനമയച്ചു
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര പ്രശ്നങ്ങൾ കാരണം അഭയാർഥികളാകേണ്ടി വന്ന സിറിയക്കാർക്ക് കുവൈത്തിന്റെ സഹായ ഹസ്തം തുടരുന്നു. കുവൈത്ത് വ്യോമസേനയുടെ 23ാമത് വിമാനം സഹായ വസ്തുക്കളുമായി ബുധനാഴ്ച ദമസ്മകസിലെത്തി. കുവൈത്ത് സകാത് ഹൗസ് സംഭരിച്ച പത്ത് ടൺ ഭക്ഷ്യ വസ്തുക്കളായിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിനിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളും വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സഹകരിച്ചാണ് സഹായം തുടരുന്നത്.
സിറിയൻ റെഡ് ക്രെസന്റിന്റെ അഭ്യർഥനക്കനുസരിച്ചാണ് സാധനങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന് സകാത് ഹൗസിലെ പ്രോജക്ട് ഫോറിൻ ബോഡീസ് സൂപ്പർവൈസർ ആയിദ് അൽ മുതൈരി പറഞ്ഞു. ട്രക്കുകൾ വഴിയും സഹായ വസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.