ഒരാഴ്ചക്കിടെ ഇന്ത്യയിൽനിന്ന് എത്തിയത് 7500ലധികം പേർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് വിമാന സർവിസ് സജീവമായി ഒരാഴ്ച പിന്നിടുേമ്പാൾ കുവൈത്തിൽ എത്തിയത് 7582 പേർ. 85 യാത്രാവിമാനങ്ങളാണ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽനിെന്നത്തിയത്. ഇൗജിപ്തിൽനിന്ന് 89 വിമാനങ്ങളിലായി 10,261 പേർ എത്തി. സെപ്റ്റംബർ അഞ്ചുമുതൽ 11 വരെയുള്ള കണക്കാണിത്. ഇതേ തോതിൽ തന്നെയാണ് സർവിസ് തുടരുന്നത്. പ്രതിദിനം പരമാവധി യാത്രക്കാരുടെ എണ്ണം 10,000ത്തിൽ പരിമിതപ്പെടുത്തിയതിനാൽ ഇപ്പോൾ ടിക്കറ്റുകൾക്ക് വൻനിരക്കാണ്.
ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. ഇതു വർധിപ്പിച്ചുള്ള ഉത്തരവ് കാത്തിരിക്കുകയാണ് പ്രവാസികൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് രണ്ടാഴ്ചക്കകം വിപുലപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഉയർന്ന ടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ കൂടുതൽ സർവിസുകൾ ഉണ്ടാകണം. ദീർഘകാലമായി അവധിയെടുത്ത് നാട്ടിൽ പോകാത്ത പ്രവാസികൾ നിരവധിയാണ്.
യാത്രാസൗകര്യങ്ങളിലെ അനിശ്ചിതത്വമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനാൽ രണ്ടാഴ്ചക്കു ശേഷം നിയന്ത്രണങ്ങൾ നീക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിദേശത്തുനിന്നുള്ള സർവിസുകൾ സജീവമായതിനനുസരിച്ച് വിമാനത്താവളത്തിൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും സുഗമമായാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തനമെന്നും വ്യവസ്ഥകൾ പാലിക്കാതെ ഒരാളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.