സമൂഹ മാധ്യമ ഉപയോക്താക്കളിൽ 0.8 ശതമാനം വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കളിൽ കഴിഞ്ഞ വർഷം 0.8 ശതമാനം വർധന. ഡേറ്റ പോർട്ടൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 42.5 ലക്ഷമാണ് രാജ്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ എണ്ണം. മുൻവർഷത്തെ അപേക്ഷിച്ച് 35,000 എണ്ണം വർധിച്ചു. 43 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ ആകെ ജനസംഖ്യ. 69.4 ലക്ഷം മൊബൈൽ ഫോണാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരാൾക്ക് ഒന്നിലധികം ഡിവൈസുകൾ ഉള്ളതിനാലാണിത്. നിരവധി പേർ വ്യാജ മേൽവിലാസത്തിലും സമൂഹ മാധ്യമ അക്കൗണ്ട് തുറക്കുന്നുണ്ട്. വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാൻ സർക്കാർ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ചെയർമാൻ എൻജിനീയർ സലീം മുതീബ് അൽ ഉസൈനയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭ സമൂഹ മാധ്യമ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയത്. മറ്റു രാജ്യങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ നിയന്ത്രിച്ച രീതികൾ പഠിച്ച് സമിതി കുവൈത്തിലും നടപ്പാക്കും. രാഷ്ട്ര സുരക്ഷ, സഹപ്രവർത്തകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ വ്യാജപ്രചാരണം തടയൽ, തന്ത്രപ്രധാന വിവരങ്ങളുടെ ചോർച്ച തടയൽ എന്നീ ലക്ഷ്യങ്ങളാണുള്ളതെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.