അനധികൃത റെഡ് ലൈറ്റ് ക്രോസിങ് ദിനംപ്രതി 1000 കേസുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളിലടക്കം റെഡ് ലൈറ്റ് സിഗ്നൽ നിയമം അനധികൃതമായി ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു. ദിനംപ്രതി 1000 പേരാണ് നിയമലഘനം മുഖേന പിടിയിലാകുന്നത്. നിരവധി പേർ ഇത്തരത്തിൽ നിയമലംഘനം നടത്തുന്നതുമൂലം മാരകമായ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഇത് വാഹനമോടിക്കുന്ന ആളുടെയും സഹയാത്രികരുടെയും മറ്റ് വാഹനയാത്രികരുടെയും ജീവനുവരെ ഭീഷണിയായി മാറുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
2023ന്റെ തുടക്കം മുതൽ ആഗസ്റ്റ് അവസാനം വരെ 2,40,000 റെഡ് ലൈറ്റ് ട്രാഫിക് ലംഘനങ്ങളാണ് നടന്നതെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നു. ഈ ലംഘനങ്ങളിൽ 65 ശതമാനം പുരുഷന്മാരും 26 ശതമാനം സ്ത്രീകളുമാണ് ഭാഗവാക്കാവുന്നത്. ജീവന് അപകടപ്പെടുത്തുന്ന ഗുരുതരമായ ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കഠിനമായ ശിക്ഷകൾ സ്വീകരിക്കണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.