കുവൈത്തിൽ 1.02 ദശലക്ഷം ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികളിൽ ഇന്ത്യക്കാർ മുന്നിൽ. 1.02 ദശലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ പ്രവാസികളായുള്ളത്. ഇന്ത്യക്കാരിൽ മലയാളികൾ മുന്നിൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ കണക്കുകളിലാണ് പുതിയ എണ്ണം. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
ലോകമെമ്പാടുമായി 13.4 ദശലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്. ജി.സി.സി രാജ്യങ്ങളിലാണ് ഇതിൽ പകുതിയിലധികം പേരും. ആകെയുള്ള എൻ.ആർ.ഐകളുടെ 66 ശതമാനത്തിലധികം ഗൾഫ് രാജ്യങ്ങളിലാണ്. ഗൾഫ് രാജ്യങ്ങളിലാകെ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് (എൻ.ആർ.ഐ) സ്ഥിതിവിവര കണക്ക് പറയുന്നു.
3.41 ദശലക്ഷം ഇന്ത്യക്കാരുള്ള യു.എ.ഇയാണ് എണ്ണത്തിൽ മുന്നിൽ. തൊട്ടുപിന്നിൽ സൗദി അറേബ്യയാണ്- 2.59 ദശലക്ഷം. കുവൈത്ത് 1.02 ദശലക്ഷം, ഖത്തർ -740,000, ഒമാൻ- 770,000, ബഹ്റൈൻ -320,000 എന്നിങ്ങനെയാണ് കണക്കുകൾ. യു.എസിൽ 1.28 ദശലക്ഷവും യു.കെയിൽ 350,000വും ഇന്ത്യക്കാരുണ്ട്. ആസ്ട്രേലിയ, മലേഷ്യ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലുതാണ്.
കോവിഡ് തടസ്സങ്ങൾ അവസാനിക്കുകയും ജി.സി.സി രാജ്യങ്ങളിലടക്കം വിപണിയും തൊഴിൽ അവസരവും ഉയർന്നതും ഈ വർഷം പ്രവാസികളുടെ എണ്ണത്തിൽ വർധനവിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. 2023ലെ കണക്കുകളിൽ ഈ കൂടുതൽ വ്യക്തമാകും.
അതേസമയം, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. 9.3 ശതമാനം ജനസംഖ്യ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് വർധിച്ചു. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.