കുവൈത്തിൽ പത്ത് ദിവസത്തിനിടെ 111 കോവിഡ് മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 10 ദിവസത്തിനിടെ 111 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വരെയുള്ള 10 ദിവസങ്ങളിലെ കണക്കാണിത്.ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന മരണം റിപ്പോർട്ട് ചെയ്തത് ജൂൺ 29നാണ്.
18 മരണമാണ് അന്ന് സ്ഥിരീകരിച്ചത്. 16 മരണം സ്ഥിരീകരിച്ച ദിവസവും കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ ഉണ്ടായി. 10 ദിവസത്തിനിടെ മരിച്ച 111 പേരിൽ 105 പേരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായിരുന്നു.
മൂന്നുപേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരും. രണ്ടു ഡോസും സ്വീകരിച്ച മൂന്നുപേർ മാത്രമാണ് മരിച്ചത്. ഇവർ പ്രായമേറിയവരും മറ്റു പഴക്കംചെന്ന രോഗങ്ങൾ ഉണ്ടായിരുന്നവരുമാണ്. ആകെ ഞായറാഴ്ചവരെ 2005 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതിൽ 99.1 ശതമാനവും വാക്സിൻ എടുക്കാത്തവരാണ്.കുത്തിവെപ്പ് എടുത്തവർക്കും കൊറോണ വൈറസ് ബാധിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് എത്തുന്ന ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വാക്സിൻ സ്വീകരിച്ചവർക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും.ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 50 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചവർക്ക് 90 ശതമാനവും പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.അതേസമയം, 100 ശതമാനം പ്രതിരോധശേഷി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.