എട്ടു മാസത്തിനിടെ അടച്ചുപൂട്ടിയത് 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകള്‍
text_fieldsകുവൈത്ത് സിറ്റി: നിയമംലംഘിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി. കഴിഞ്ഞ എട്ടു മാസത്തിനിടെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധനയില്‍ 549 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. ഗുരുതര ലംഘനങ്ങൾ കണ്ടെത്തിയ 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്. പാര്‍ലമെന്റ് അംഗം ഹമദ് അൽ ഉബൈദിന്റെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആരോഗ്യലംഘനങ്ങൾ കണ്ടെത്തിയാല്‍ പരിശോധനസംഘം, ലൈസൻസുകളുടെ പരിശോധനക്കായി ആരോഗ്യ ലൈസൻസിങ് വകുപ്പിന് സമര്‍പ്പിക്കുകയും തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. തോടൊപ്പം ചികിത്സഫീസുമായി ബന്ധപ്പെട്ട് പരാതികള്‍ മെഡിക്കൽ ലയബിലിറ്റി അതോറിറ്റി അന്വേഷിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് സ്വകാര്യ മെഡിക്കൽ മേഖലയിൽ 3680 ഡോക്ടർമാരും 1592 ദന്തഡോക്ടർമാരും 13,524 പാരാ മെഡിക്കല്‍ പ്രഫഷനലുകളുമാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.