ആരോഗ്യ മന്ത്രാലയത്തിൽ 12,000 ഡോക്ടർമാർ, 2,900 ദന്തിസ്റ്റുകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ 12,000 ഡോക്ടർമാർ ജോലി ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍. ഏകദേശം 2,900 ദന്തഡോക്ടർമാർ രാജ്യത്ത് സേവനമനുഷ്ഠിക്കുന്നു. സ്വകാര്യ മേഖലയിൽ 1,665 ഡോക്ടർമാർ ജോലി ചെയ്യുന്നു. വൈവിധ്യമാർന്ന ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് ഇവർ വലിയ സംഭാവന ചെയ്യുന്നു.
സ്വകാര്യമേഖലയിൽ ആകെ 4,276 നഴ്സുമാരും ജോലി ചെയ്യുന്നുണ്ട്. പൊതു, സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലകൾക്ക് പുറമേ, എണ്ണ മേഖലയിലും ആരോഗ്യ പ്രവർത്തകരുടെ വലിയ സാന്നിധ്യമുണ്ട്. എണ്ണ മേഖലയിൽ 307 ഡോക്ടർമാരും 634 നഴ്സുമാരും പ്രവർത്തിക്കുന്നു. രാജ്യത്തെ പൊതുജനാരോഗ്യം നിലനിർത്തുന്നതിലും ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണക്കുന്നതിലും ഹെൽത്ത് കെയർ പ്രഫഷനലുകളുടെ പങ്ക് നിർണായകമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.