12,000 സിറിയക്കാരുടെ സന്ദർശക വിസ പുതുക്കി നൽകി
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് 12,000 സിറിയക്കാർക്ക് വിസ പുതുക്കിനൽകി.
ഒാരോ ഗവർണറേറ്റിലെയും ബന്ധപ്പെട്ട വകുപ്പുകളിലെത്തി വിസ പുതുക്കിയ സിറിയക്കാരുടെ ആകെ എണ്ണമാണിത്. സന്ദർശക വിസയിലെത്തി കാലാവധി തീരുകയും നാട്ടിലേക്ക് പോവാൻ കഴിയാതിരിക്കുകയും ചെയ്ത സിറിയക്കാർക്ക് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിെൻറ നിർദേശ പ്രകാരമാണ് ജൂലൈ അഞ്ചു മുതൽ വിസ പുതുക്കി നൽകിയത്. മാനുഷിക പരിഗണനയിൽ മൂന്നുമാസത്തേക്ക് പുതുക്കിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷവും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ മൂന്നു മാസത്തേക്ക് വീണ്ടും പുതുക്കികൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സന്ദർശക വിസയിൽ കുടുംബത്തെ സന്ദർശിക്കാനെത്തി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത 20,000 സിറിയക്കാർ കുവൈത്തിലുണ്ടെന്നാണ് കണക്ക്. സംഘർഷഭരിതമായ സാഹചര്യത്തിൽ സിറിയയിലേക്ക് തിരിച്ചുപോകാൻ മടിക്കുകയായിരുന്നു ഇവർ.
വിസ കാലാവധി തീർന്നവരും തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്നവരുമുണ്ട്. 12,000 പേർക്കാണ് വിസ പുതുക്കിനൽകിയത്. 9,00,000 ദീനാർ ഇവരിൽനിന്ന് പിഴയിനത്തിൽ ഇൗടാക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസത്തിന് 10 ദീനാർ എന്ന തോതിലാണ് സന്ദർശക വിസയുടെ കാലാവധി തീർന്നവരിൽനിന്ന് പിഴ ഈടാക്കുന്നത്. പരമാവധി 600 ദീനാർ ആണ് പിഴസംഖ്യയെന്നും നിജപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.