12.1 ലക്ഷം പേർ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 12,10,155 ലക്ഷം പേർ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തു. ഇതിൽ ഏഴുലക്ഷം പേർക്ക് കുത്തിവെപ്പെടുത്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. ആരോഗ്യ ജീവനക്കാർ അടക്കം മുൻഗണന വിഭാഗങ്ങൾക്കും കുവൈത്തികൾക്കുമാണ് മുൻഗണന നൽകുന്നത്. കുവൈത്തികളുടെയും വിദേശികളുടെയും ചേർത്തുള്ള കണക്കാണിത്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം പേരെങ്കിലും കുത്തിവെപ്പെടുത്താലാണ് ഫലപ്രാപ്തിയുണ്ടാകുകയെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഹവല്ലി ഗവർണറേറ്റിലാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്.
ഹവല്ലിയിൽ 29 ശതമാനം, ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിൽ 22 ശതമാനം വീതം, കാപിറ്റൽ ഗവർണറേറ്റിൽ 19 ശതമാനം, ജഹ്റ ഗവർണറേറ്റിൽ ഏഴ് ശതമാനം എന്നിങ്ങനെയാണ് രജിസ്ട്രേഷൻ നിരക്ക്. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ അപ്പോയൻറ്മെൻറ് നൽകിയാണ് കുത്തിവെപ്പിന് ആളുകളെ സ്വീകരിക്കുന്നത്. അപ്പോയൻറ്മെൻറ് എടുത്തവർക്ക് മൊബൈൽ ഫോണിലേക്ക് ബാർകോഡ് അയക്കുന്നു. ഇത് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്. ആദ്യം രജിസ്റ്റർ ചെയ്തവർക്ക് ആദ്യം എന്ന നിലയിലല്ല കുത്തിവെപ്പിന് അപ്പോയൻറ്മെൻറ് നൽകുന്നത്. മുൻഗണന പട്ടിക തയാറാക്കുന്ന വിവരം ശേഖരിക്കാനാണ് പ്രത്യേക ആപ് വഴി രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.