13,000 കിലോ പുകയില പിടിച്ചു
text_fieldsകുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ 13,000 കിലോ പുകയില രാജ്യത്തേക്ക് കടക്കുന്നത് തടഞ്ഞു. ക്യാമ്പിങ്ങിനും പാർപ്പിടത്തിനുമായുള്ള കാരവൻ ട്രക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തുറമുഖത്തെത്തിയ കാരവൻ ട്രക്ക് സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്.
വാഹനത്തിന്റെ മുകൾ ഭാഗത്ത് രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില. 564 പുകയിലകളും നിരവധി ഗുളികകളും കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളും വാഹനവും കള്ളക്കടത്തുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.