വിദേശികളുടെ പണമയക്കലിൽ 14.5 ശതമാനം വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് വിദേശത്തേക്കുള്ള പണമയക്കലിൽ കഴിഞ്ഞ വർഷം 14.5 ശതമാനം വർധന. കോവിഡ് പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിച്ച അവസ്ഥയിലും പണമയക്കലിൽ ഗണ്യമായ വർധനയുണ്ടായി. കുവൈത്ത് സെൻട്രൽ ബാങ്കിെൻറ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 5.3 ശതകോടി ദീനാറാണ് രാജ്യത്തിന് പുറത്തേക്ക് അയക്കപ്പെട്ടത്.
2019ൽ 4.62 ശതകോടി ദീനാറായിരുന്നു. 2020 രണ്ടാംപാദത്തിൽ കുറവ് കാണിച്ചപ്പോൾ മൂന്ന്, നാല് പാദങ്ങളിലുണ്ടായ പുരോഗതിയാണ് ആകെ തുകയിൽ വർധനക്ക് വഴിവെച്ചത്. ആദ്യ മൂന്ന് മാസത്തിൽ 1.35 ശതകോടി ദീനാർ, രണ്ടാം പാദത്തിൽ 1.05 ശതകോടി ദീനാർ, മൂന്നാം പാദത്തിൽ 1.4 ശതകോടി ദീനാർ, നാലാം പാദത്തിൽ 1.47 ശതകോടി ദീനാർ എന്നിങ്ങനെയാണ് കണക്ക്.
കോവിഡ് പ്രതിസന്ധിയിൽ ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിൽ നഷ്ടമായിട്ടും ജോലിയിലും വരുമാനത്തിലും വലിയ പ്രതിസന്ധിയുണ്ടായിട്ടും പ്രവാസികൾ നാട്ടിൽ പണമയക്കുന്നത് വർധിെച്ചന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രവാസം നിർത്തിയ നിരവധി പേർ സർവിസ് ആനുകൂല്യങ്ങൾ ഉൾപ്പെടെ വാങ്ങി നാട്ടിലയച്ചതാണ് പ്രതിസന്ധി കാലത്തും പണമയക്കൽ വർധിക്കാനിടയാക്കിയതെന്നാണ് സൂചന. പണമയക്കലിന് നികുതി ഏർപ്പെടുത്താനുള്ള നീക്കങ്ങളും സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.