Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1,500 കു​പ്പി...

1,500 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
1,500 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
cancel
camera_alt

പി​ടി​​ച്ചെ​ടു​ത്ത മ​ദ്യ​വും പ്ര​തി​യും

കു​വൈ​ത്ത് സി​റ്റി: ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​വു​മാ​യി ബി​ദൂ​നി പി​ടി​യി​ൽ. ഏ​ക​ദേ​ശം 100,000 കു​വൈ​ത്ത് ദീ​നാ​റി​ല​ധി​കം വി​ല​വ​രു​ന്ന 1,500 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി. മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​മെ​ന്ന് സം​ശ​യി​ക്കു​ന്ന തു​ക​യും പി​ടി​ച്ചെ​ടു​ത്തു.

കു​റ്റ​കൃ​ത്യ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ​യും ക​ണ്ടു​കെ​ട്ടി​യ വ​സ്തു​ക്ക​ളെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ ക​ള്ള​ക്ക​ട​ത്തും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ പ​രി​​ശോ​ധ​ന തു​ട​രു​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ​ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും പൊ​തു​ജ​ന​ങ്ങ​ളോ​ട് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siezedKuwaitillegal liquor
News Summary - 1,500 Bottles of Imported Liquor Seized from a Bedoun
Next Story