ഒരാഴ്ചക്കിടെ 1,542 അപകടങ്ങൾ, 23,744 ഗതാഗത നിയമലംഘനം
text_fieldsകുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ രാജ്യത്ത് രേഖപ്പെടുത്തിയത് 1,542 അപകടങ്ങളും 23,744 നിയമലംഘനങ്ങളും. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പുറത്തുവിട്ട ഏപ്രില്‍ 20 മുതല്‍ 26 വരെയുള്ള കണക്കുകളിലാണ് ഈ ലംഘനങ്ങൾ. നിയമം ലംഘിച്ച 200 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ട്രാഫിക് പൊലീസ് വിപുലമായ പരിശോധനകൾ നടത്തിവരുകയാണ്. വാഹനമോടിക്കുന്നവരോട് ജാഗ്രതയും ട്രാഫിക് നിയമങ്ങളും പാലിക്കാനും റോഡുകളിലെ സുരക്ഷക്ക് മുൻഗണന നൽകാനും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.