മയക്കുമരുന്ന് കൈവശംവെച്ച 16 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നും മെത്താംഫെറ്റാമൈൻ ഗുളികകളും കൈവശംവെച്ച 16 പേരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
6.2 ഗ്രാം വിവിധ മയക്കുമരുന്നുകളും 550 ആന്റി സൈക്കോട്ടിക് മരുന്നുകളുമാണ് പിടികൂടിയത്. ഇവരുടെ കൈവശം രണ്ട് ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃത ഇടപാടുകളിൽനിന്ന് ലഭിച്ച പണവും കണ്ടെത്തി. കച്ചവടത്തിനായാണ് മയക്കുമരുന്ന് കൈവശംവെച്ചതെന്ന് കസ്റ്റഡിയിലെടുത്തവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എമർജൻസി ഫോൺ നമ്പർ: 112. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഹോട്ട്ലൈൻ: 1884141.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.