160 ഫിലിപ്പീനി താമസ നിയമലംഘകരെ തിരിച്ചയച്ചു
text_fieldsകുവൈത്ത് സിറ്റി: താമസ നിയമലംഘനത്തിന് പിടിയിലായ 160 ഫിലിപ്പീനി തൊഴിലാളികളെ തിരിച്ചയച്ചു. 152 സ്ത്രീകളെയും ഏഴ് പുരുഷന്മാരെയും ഒരു കുട്ടിയെയുമാണ് ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഫിലിപ്പീൻസ് എംബസിയും ഏകോപിച്ച് സ്വന്തം നാട്ടിൽ അയച്ചത്. 200ലേറെ സ്ത്രീകൾ ഇനിയും ഫിലിപ്പീൻ എംബസിയുടെ അഭയകേന്ദ്രത്തിൽ കഴിയുന്നുണ്ട്. ഫിലിപ്പീൻസ് പ്രവാസി ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർണൽ ഇഗ്നേഷ്യോ തൊഴിലാളികളെ കൊണ്ടുപോകാൻ കുവൈത്തിലെത്തി. ഫിലിപ്പീൻസ് അംബാസഡർ മുഹമ്മദ് നൂർദ്ദീൻ ലൊമോൻദോത്, ലേബർ അറ്റാഷെ നാസർ മുസ്തഫ എന്നിവർ കുവൈത്ത് അധികൃതർക്ക് നന്ദി അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും എല്ലാ സഹായങ്ങളും നൽകുകയും ചെയ്ത് പുതുവർഷം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ തൊഴിലാളികൾക്ക് അവസരമൊരുക്കിയത് കുവൈത്തിെൻറ മാനുഷിക മുഖം വെളിവാക്കുന്നതായി ഇരുവരും പറഞ്ഞു. ഈ വർഷം ഡിസംബർ 15 വരെ 1539 ഫിലിപ്പീനി തൊഴിലാളികളെയാണ് താമസ നിയമലംഘനത്തെ തുടർന്ന് കുവൈത്തിൽനിന്ന് നാടുകടത്തിയത്. ഇതിൽ 1425 പേർ സ്ത്രീകളും 114 പേർ പുരുഷന്മാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.