കുവൈത്തിൽ ഒരാഴ്ച 1,770 ഗതാഗത അപകടങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഈമാസം 15 മുതൽ 22 വരെ രാജ്യത്ത് റിപ്പോർട്ട് ചെയതത് 1,770 ഗതാഗത അപകടങ്ങൾ. ഇതിൽ 276 അപകടങ്ങൾ പരിക്കിന് കാരണമായി. 1,494 അപകടങ്ങൾ നിസ്സാരമായിരുന്നു. ഗുരുതര ലംഘനങ്ങൾ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്തു.
ലൈസൻസില്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 14 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 22 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 20,352 നോട്ടീസുകൾ നൽകി. 138 വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.